കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അരങ്ങേറ്റ സീസണിലെ വിശേഷങ്ങളുമായി ക്ലബ്ബിന്റെ മുന്‍ ജനറല്‍ മാനേജര്‍ വിരേന്‍ ഡി സില്‍വയുടെ ആദ്യ പുസ്തകം (ദ ഫസ്റ്റ് സീസണ്) പുറത്തിറങ്ങി.
2014ലെ ഐഎസ്എല്‍ പ്രഥമ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ജനറല്‍ മാനേജരായിരുന്ന വിരേന്‍ ഡി സില്‍വയുടെ അനുഭവങ്ങളാണു പുസ്തകത്തിന്റെ ഉള്ളടക്കം.
ഒരു പ്രഫഷണല്‍ ഫുട്ബോള്‍ ക്ലബ് രൂപവത്കരിച്ചതുമുതല്‍ ടീമിനെ ഒരുക്കുന്നതും പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതും പുതിയ ലീഗിന്റെ ആവേശവും അനിശ്ചിതത്വം നേരിട്ടതുമെല്ലാം പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
ആമസോണ്‍, ഡിസി ബുക്സ് എന്നിവയിലൂടെ പുസ്തകം ലഭിക്കും.