Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KeralaDelegation

ലോ​ക കി​സാ​ൻ സ​മ്മേ​ള​നം: 76 അം​ഗ കേ​ര​ള​സം​ഘം പു​റ​പ്പെ​ട്ടു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്തോ​​നേ​​ഷ്യ​​​യി​​​ലെ ബാ​​​ലി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ലോ​​​ക കി​​​സാ​​​ന്‍ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു​​​ള്ള കേ​​​ര​​​ള​​​സം​​​ഘം പു​​​റ​​​പ്പെ​​​ട്ടു.

കി​​​സാ​​​ന്‍ സ​​​ര്‍​വീ​​​സ് സൊ​​​സൈ​​​റ്റി​​​യു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ലോ​​​കം മു​​​ഴു​​​വ​​​ന്‍ വ്യാ​​​പി​​​പ്പിക്കുന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാണ് ലോ​​​ക സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കു​​​ന്ന​​​ത്. 76 അം​​​ഗ സം​​​ഘ​​​മാ​​ണു പു​​​റ​​​പ്പെ​​​ട്ട​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫ് ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു.

ബാ​​​ലി അ​​​ഗ്രി​​​ക​​​ള്‍​ച്ച​​​ര്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന പ​​​ഠ​​​ന​​​ങ്ങ​​​ൾ​​​ക്കും ക്ലാ​​​സു​​​ക​​​ള്‍​ക്കും ശേ​​​ഷം 29ന് ​​​സം​​​ഘം തി​​​രി​​​ച്ചെ​​​ത്തും. കേ​​​ര​​​ള​​​ത്തി​​​നു ​പു​​​റ​​​മേ ക​​​ര്‍​ണാ​​​ട​​​ക, ത​​​മി​​​ഴ്നാ​​​ട്, ഡ​​​ൽ​​​ഹി തു​​​ട​​​ങ്ങി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്.

കി​​​സാ​​​ൻ സൊ​​​സൈ​​​റ്റി ദേ​​​ശീ​​​യ ചെ​​​യ​​​ർ​​​മാ​​​ൻ ഡോ.​​​ ജോ​​​സ് ത​​​യ്യി​​​ൽ, ട്ര​​​ഷ​​​റ​​​ർ ഡി.​​​പി. ​​​ജോ​​​സ്, വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ സു​​​നി​​​ൽ​​​കു​​​മാ​​​ർ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സു​​​രേ​​​ഷ്, സെ​​​ക്ര​​​ട്ട​​​റി ത​​​ങ്ക​​​ച്ച​​​ൻ, കോ-​​​ഓ​​​ഡി​​​നേ​​​റ്റ​​​ർ അ​​​ഡ്വ. മ​​​നോ​​​ജ് മാ​​​ത്യു തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് സം​​​ഘം പു​​​റ​​​പ്പെ​​​ട്ട​​​ത്.

Latest News

Corehub Up