Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KeralaExhibition

Europe

കേരളത്തെ അറിയാൻ ബ്രിട്ടീഷുകാർക്ക് അവസരം; കേംബ്രിഡ്ജിൽ കേരള പ്രദർശനം

കേം​ബ്രി​ഡ്ജ്: കേ​ര​ള സം​സ്ഥാ​ന രൂ​പീ​ക​ര​ണ​ത്തി​ന്‍റെ 70-ാം വാ​ര്‍​ഷി​ക​വും കേം​ബ്രി​ഡ്ജി​ലെ മ​ല​യാ​ളി കു​ടി​യേ​റ്റ​ത്തി​ന്‍റെ 25-ാം വാ​ര്‍​ഷി​ക​വും പ്ര​മാ​ണി​ച്ച് ബ്രി​ട്ടീ​ഷ് ജ​ന​ത​യ്ക്കാ​യി യു​കെ​യി​ലെ ആ​ദ്യ "കേ​ര​ള എ​ക്‌​സി​ബി​ഷ​ന്‍' അ​ര​ങ്ങേ​റു​ന്നു.

ഡി​സം​ബ​ര്‍ 12ന് ​രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് വ​രെ കേം​ബ്രി​ഡ്ജ് ഗ്രാ​ന്‍​ഡ് ആ​ര്‍​ക്കേ​ഡി​ലെ സെ​ന്‍​ട്ര​ല്‍ ലൈ​ബ്ര​റി ഹാ​ളി​ലാ​ണ് പ്ര​ദ​ര്‍​ശ​നം ന​ട​ക്കു​ന്ന​ത്.

സൗ​ത്ത് കേം​ബ്രി​ഡ്ജ്‌​ഷെ​യ​ര്‍ ഡി​സ്ട്രി​ക്ട് കൗ​ണ്‍​സി​ലി​ല്‍ ഹി​സ്റ്റ​ണ്‍, ഇം​പിം​ഗ്ട​ണ്‍, ഓ​ര്‍​ച്ചാ​ര്‍​ഡ് പാ​ര്‍​ക്ക് എ​ന്നി​വ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന കൗ​ണ്‍​സി​ല​ര്‍ ജി​യോ സെ​ബാ​സ്റ്റ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ന്‍റെ ത​ന​ത് സം​സ്‌​കാ​രം ബ്രി​ട്ടീ​ഷ് സ​മൂ​ഹ​ത്തി​നും പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കും മു​ന്നി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കേം​ബ്രി​ഡ്ജി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളെ ഒ​ന്നി​പ്പി​ച്ചാ​ണ് പ്ര​ദ​ര്‍​ശ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ആ​യു​ര്‍​വേ​ദം, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ള്‍, ക​ല​യും സം​സ്‌​കാ​ര​വും, പൈ​തൃ​കം എ​ന്നീ നാ​ല് പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് പ്ര​ദ​ര്‍​ശ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കേ​ര​ളീ​യ വേ​ഷ​വി​ധാ​ന​ങ്ങ​ള​ണി​ഞ്ഞ​വ​ര്‍, മാ​വേ​ലി, തെ​യ്യം, മോ​ഹി​നി​യാ​ട്ടം എ​ന്നി​വ​യ്ക്കൊ​പ്പം കേ​ര​ള ച​രി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ത​ര​ണ​ങ്ങ​ളും പ്ര​ഭാ​ഷ​ണ​ങ്ങ​ളും വി​വി​ധ സ്റ്റാ​ളു​ക​ളും പ്ര​ദ​ര്‍​ശ​ന​ത്തി​ലു​ണ്ടാ​കും. പ​രി​പാ​ടി​യു​ടെ പ​ങ്കാ​ളി​ക​ളാ​യ ഗ്രാ​ന്‍​ഡ് ആ​ര്‍​ക്കേ​ഡി​ലും കേ​ര​ളീ​യ വ​സ്തു​ക്ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും.

കേം​ബ്രി​ഡ്ജി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള സ​മൂ​ഹ​ങ്ങ​ളി​ലൊ​ന്നാ​യ മ​ല​യാ​ളി​ക​ള്‍ എ​ന്‍​എ​ച്ച്എ​സ്, വി​ദ്യാ​ഭ്യാ​സം, ശാ​സ്ത്രം, ബി​സി​ന​സ്, രാ​ഷ്ട്രീ​യം എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ സ​ജീ​വ​മാ​ണെ​ന്ന് കൗ​ണ്‍​സി​ല​ര്‍ ജി​യോ സെ​ബാ​സ്റ്റ്യ​ന്‍ പ​റ​ഞ്ഞു.

പ്ര​ദ​ര്‍​ശ​ന​ത്തി​നാ​യി സെ​ന്‍​ട്ര​ല്‍ ലൈ​ബ്ര​റി പൂ​ര്‍​ണ​മാ​യും ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ത​ങ്ങ​ളു​ടെ സം​സ്‌​കാ​രം ബ്രി​ട്ടീ​ഷ് അ​യ​ല്‍​ക്കാ​രു​മാ​യി പ​ങ്കു​വ​യ്ക്കു​ന്ന​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കേം​ബ്രി​ഡ്ജ് കേ​ര​ള ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ റോ​ബി​ന്‍ കു​ര്യാ​ക്കോ​സ് (പ്ര​സി​ഡ​ന്‍റ്), മാ​ത്യു തോ​മ​സ് (സെ​ക്ര​ട്ട​റി), ജൂ​ലി എ​ബ്ര​ഹാം (വൈ​സ് പ്ര​സി​ഡ​ന്‍റ്), കേം​ബ്രി​ഡ്ജ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ളാ​യ ലേ​ഖ നാ​യ​ര്‍, ജോ​ജി ജോ​സ​ഫ്, മ​ഞ്ജു ടോം, ​കേം​ബ്രി​ഡ്ജ് ഹി​ന്ദു ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ളാ​യ പ്രീ​തി ബി​ജു, വി​ദ്യാ​മോ​ള്‍ ഭാ​സ്‌​ക​ര​ന്‍ നാ​യ​ര്‍, ശാ​ലി​നി ഗോ​പി​നാ​ഥ്, സെ​ന്‍റ് ലോ​റ​ന്‍​സ് കാ​ത്ത​ലി​ക് ച​ര്‍​ച്ച് വി​കാ​രി ഫാ. ​റോ​ബി​ന്‍, കാ​ത്ത​ലി​ക് സീ​റോ​മ​ല​ബാ​ര്‍ ച​ര്‍​ച്ച് കേം​ബ്രി​ഡ്ജ് വി​കാ​രി ഫാ. ഫി​ലി​പ്പ് ജോ​ണ്‍, കൈ​ര​ളി യു​കെ കേം​ബ്രി​ഡ്ജ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജെ​റി വ​ല്യ​റ, എ​സ്എ​ന്‍​ഡി​പി പ്ര​തി​നി​ധി​ക​ളാ​യ സ​ന​ല്‍ രാ​മ​ച​ന്ദ്ര​ന്‍, മ​നോ​ജ് പ​ര​മേ​ശ്വ​ര​ന്‍, നാ​ട്യാ​ഞ്ജ​ലി സ്‌​കൂ​ള്‍ ഓ​ഫ് ഡാ​ന്‍​സി​ലെ ദി​വ്യ രാം​കു​മാ​ര്‍, ആം​ഗ്ലി​യ റ​സ്‌​കി​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി കേ​ര​ള സൊ​സൈ​റ്റി പ്ര​തി​നി​ധി ഗൗ​തം മേ​ലാ​ത്ത്, കാം​ബ്‌​സ് ക​ള്‍​ച്ച​റ​ല്‍ ക​മ്മ്യൂ​ണി​റ്റി​യി​ലെ ആ​ഷി​ഖ്, കേ​ര​ള ആ​ര്‍​ട്ടി​സ്റ്റ് റോ​യ് ജോ​സ​ഫ്, കൈ​ശി​കി സ്‌​പേ​സ് ഫോ​ര്‍ മോ​ഹി​നി​യാ​ട്ട​ത്തി​ലെ ശ്വേ​ത മം​ഗ​ല​ത്ത്, മ​ഘ ട്രേ​ഡേ​ഴ്‌​സ് പ്ര​തി​നി​ധി പ്ര​കാ​ശ് ബാ​ല​സു​ന്ദ​രം, ഹാ​വ​ര്‍​ഹി​ല്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ നോ​ബി ജേ​ക്ക​ബ് (പ്ര​സി​ഡ​ന്‍റ്), ഗോ​വി​ന്ദ് ബാ​ല​ഗോ​പാ​ല്‍ (സെ​ക്ര​ട്ട​റി), പ്ര​പ​ഞ്ച വെ​ല്‍​ന​സ് ആ​യു​ര്‍​വേ​ദ​യി​ലെ അ​ഖി​ല്‍ സു​ബ്ര​ഹ്‌​മ​ണ്യം, കാം​കേ​ര​ള ക്രി​ക്ക​റ്റ് ക്ല​ബി​ലെ ഷെ​ബി​ന്‍ എ​ന്നി​വ​രും വി​വി​ധ സം​ഘ​ട​ന​ക​ളും പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​ന്നു​ണ്ട്.

Latest News

Corehub Up