Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KeralaMinisters

മ​ന്ത്രി​മാ​ർ​ക്ക് അ​തീ​വ ജാ​ഗ്ര​ത​യോ​ടെ സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്ന് ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ന്ത്രി​​​മാ​​​ർ​​​ക്കെ​​​തി​​​രേ അ​​​ക്ര​​​മ​​​ങ്ങ​​​ൾ അ​​​ട​​​ക്കം ഉ​​​ണ്ടാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പോ​​​ലീ​​​സ് അ​​​തീ​​​വ ജാ​​​ഗ്ര​​​ത​​​പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ഐ​​​ജി​​​മാ​​​ർ​​​ക്കും ജി​​​ല്ലാ പൊ​​​ലി​​​സ് മേ​​​ധാ​​​വി​​​മാ​​​ർ​​​ക്കും ഡി​​​ജി​​​പി റ​​​വാ​​​ഡ ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

മ​​​ന്ത്രി​​​മാ​​​രു​​​ടെ യാ​​​ത്ര​​​ക​​​ളി​​​ലും പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും കൂ​​​ടു​​​ത​​​ൽ സു​​​ര​​​ക്ഷ ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണം. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ വാ​​​ഹ​​​ന​​​ത്തി​​​നു മു​​​ന്നി​​​ൽ ചാ​​​ടാ​​​ൻ ഇ​​​ട​​​യു​​​ള്ള സാ​​​ഹ​​​ച​​​ര്യം മു​​​ൻ​​​കൂ​​​ട്ടി കാ​​​ണ​​​ണം. ജി​​​ല്ല​​​ക​​​ളി​​​ൽ ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണം ശ​​​ക്തി​​​പ്പെ​​​ടു​​​ത്ത​​​ണം.

പ​​​ല പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളും മു​​​ൻ​​​കൂ​​​ട്ടി ക​​​ണ്ടെ​​​ത്താ​​​നാ​​​വാ​​​ത്ത സ്ഥി​​​തി​​​യാ​​​ണ് ഇ​​​പ്പോ​​​ഴു​​​ള്ള​​​തെ​​​ന്നും ഡി​​​ജി​​​പി പ​​​റ​​​ഞ്ഞു. ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് മേ​​​ധാ​​​വി ദി​​​നേ​​​ന്ദ്ര ക​​​ശ്യ​​​പ്, ഐ​​​ജി​​​മാ​​​ർ, ഡി​​​ഐ​​​ജി​​​മാ​​​ർ, ജി​​​ല്ലാ പൊ​​​ലി​​​സ് മേ​​​ധാ​​​വി​​​മാ​​​ർ എ​​​ന്നി​​​വ​​​രും യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up