Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KeralaSahityaAcademy

പ്രേംകുമാർ കെഎസ്എഫ്ഡിസി ചെയർമാൻ, സാഹിത്യ അക്കാദമി തലപ്പത്ത് കൽപറ്റ നാരായണൻ

തിരുവനന്തപുരം: സിനിമ, സാംസ്കാരിക വകുപ്പുകളിലെ സുപ്രധാന പദവികളിൽ പുതിയ നിയമനം നടത്താൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചു.

നടൻ പ്രേംകുമാറിനെ കെഎസ്എഫ്ഡിസി ചെയർമാനായി നിയമിക്കാൻ ധാരണയായി. എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ ആയിരുന്നു പ്രേംകുമാർ. എൽഡിഎഫ് സർക്കാരുമായി നടന്ന അഭിപ്രായവ്യത്യാസത്തെ തുടർന്ന് അദ്ദേഹത്തിന് സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ഏറെനാളായി അദ്ദേഹം യുഡിഎഫ് നേതാക്കളുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചു വരികയായിരുന്നു.

ചലച്ചിത്ര പിന്നണിഗായകൻ ജി. വേണുഗോപാലിനെ സംഗീത നാടക അക്കാദമി ചെയർമാനും ചലച്ചിത്ര നിർമാതാവ് എം. രഞ്ജിത്തിനെ ചലച്ചിത്രക്ഷേമനിധി ബോർഡ് ചെയർമാനായും കൽപ്പറ്റ നാരായണനെ കേരള സാഹിത്യ അക്കാദമി ചെയർമാനായും നിയമിക്കാനാണ് തീരുമാനം ആയിരിക്കുന്നത്. ഫോക്‌ലോർ ചെയർമാൻ സ്ഥാനത്തേക്ക് സുരേഷ് ബാബു എളയാവൂരിനെയും പരിഗണിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റ് 100 ദിവസം പിന്നിട്ട ശേഷമാണ് സാംസ്കാരിക വകുപ്പിലെ വിവിധ പദവികളിൽ പുതിയ നിയമനം നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ, സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്, മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ കൂടിയാലോചന നടത്തിയാണ് പുതിയ നിയമനം തീരുമാനിച്ചത്.

Latest News

Corehub Up