Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KeralaToKeralam

ബോർഡുകളിലെ 'കേരള' ഇനി 'കേരളം'

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ന്‍റെ പേ​​​രു​​​മാ​​​റ്റ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ പാ​​​സാ​​​കു​​​ന്ന​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ ബോ​​​ർ​​​ഡു​​​ക​​​ളി​​​ലും പേ​​​രു​​​മാ​​​റ്റ ന​​​ട​​​പ​​​ടി സ​​​ർ​​​ക്കാ​​​ർ തു​​​ട​​​ങ്ങും.

സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് മു​​​ത​​​ൽ താ​​​ഴേ​​​ത്ത​​​ട്ടി​​​ലു​​​ള്ള വി​​​ല്ലേ​​​ജ് ഓ​​​ഫി​​​സ് വ​​​രെ​​​യും നി​​​യ​​​മ​​​സ​​​ഭ മു​​​ത​​​ൽ പ​​​ഞ്ചാ​​​യ​​​ത്ത് വ​​​രെ​​​യു​​​മു​​​ള്ള സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ ബോ​​​ർ​​​ഡി​​​ലാ​​​ണ് പേ​​​രു​​മാ​​​റ്റം വ​​​രു​​​ത്തേ​​​ണ്ട​​​ത്. ബോ​​​ർ​​​ഡു​​​ക​​​ളി​​​ൽ കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ എ​​​ന്ന​​​ത് കേ​​​ര​​​ളം സ​​​ർ​​​ക്കാ​​​രാ​​​യാ​​​ണ് മാ​​​റേ​​​ണ്ട​​​ത്. ഓ​​​ഫി​​​സു​​​ക​​​ൾ കൂ​​​ടാ​​​തെ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലെ ബോ​​​ർ​​​ഡി​​​ലും മാ​​​റ്റം വ​​​രു​​​ത്ത​​​ണം.

കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ കേ​​​ര​​​ളം നി​​​യ​​​മ​​​സ​​​ഭ​​​യാ​​​കും. ഇം​​​ഗ്ലീ​​​ഷി​​​ലും മ​​​ല​​​യാ​​​ള​​​ത്തി​​​ലു​​​മു​​​ള്ള ബോ​​​ർ​​​ഡു​​​ക​​​ളി​​​ൽ മാ​​​റ്റം വ​​​രു​​​ത്ത​​​ണം.

ഇം​​​ഗ്ലീ​​​ഷി​​​ൽ "എം’ ​​​എ​​​ന്ന അ​​​ധി​​​ക അ​​​ക്ഷ​​​ര​​​വും മ​​​ല​​​യാ​​​ള​​​ത്തി​​​ൽ "ം’ എ​​​ന്ന അ​​​നുസ്വാ രവുമാണു വേ​​​ണ്ടിവ​​​രി​​​ക​​​യെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​ത്. ബോ​​​ർ​​​ഡു​​​ക​​​ളി​​​ൽ ത​​​ന്നെ തി​​​രു​​​ത്താ​​​ൻ ക​​​ഴി​​​യു​​​ന്നി​​​ട​​​ത്തു തി​​​രു​​​ത്തും. മാ​​​റ്റി സ്ഥാ​​​പി​​​ക്കേ​​​ണ്ടി​​​ട​​​ത്തു മാ​​​ത്രം മാ​​​റ്റി സ്ഥാ​​​പി​​​ക്കാ​​​നാ​​​ണ് ആ​​​ലോ​​​ച​​​ന.

ഓ​​​ഫീസു​​​ക​​​ളി​​​ലെ സ​​​ർ​​​ക്കാ​​​ർ സീ​​​ലു​​​ക​​​ൾ, ലെ​​​റ്റ​​​ർ പാ​​​ഡു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ലും കേ​​​ര​​​ളം ആ​​​ക്കി മാ​​​റ്റ​​​ണം. പൊ​​​തു​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് ഏ​​​കോ​​​പ​​​ന വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ മാ​​​റ്റം വ​​​രു​​​ത്താ​​​ൻ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക.

ലോ​​​ക്സ​​​ഭ​​​യും രാ​​​ജ്യ​​​സ​​​ഭ​​​യും പാ​​​സാ​​​ക്കു​​​ന്ന ഭേ​​​ദ​​​ഗ​​​തി ബി​​​ൽ രാ​​​ഷ്്‌ട്രപ​​​തി ഒ​​​പ്പി​​​ടു​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് ഔ​​​ദ്യോ​​​ഗി​​​ക ഭേ​​​ദ​​​ഗ​​​തി നി​​​ല​​​വി​​​ൽ വ​​​രി​​​ക. സം​​​സ്ഥാ​​​ന​​​വും ഔ​​​ദ്യോ​​​ഗി​​​ക വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ക്കും. തു​​​ട​​​ർ​​​ന്നാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങു​​​ക. സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ​​​യെ​​​ല്ലാം ബോ​​​ർ​​​ഡു​​​ക​​​ളി​​​ൽ മാ​​​റ്റം വ​​​രു​​​ത്താ​​​ൻ കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ വേ​​​ണ്ടി വ​​​രു​​​മെ​​​ന്നാ​​​ണു ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up