Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KeralaWoman

America

തെ​ര​ഞ്ഞെ‌​ടു​പ്പി​ൽ തോ​റ്റ് "നാ​ടു​വി​ട്ടു'; ഇന്ന് തേടിയെത്തിയത് 30 കോടിയുടെ ഭാഗ്യം

എ​ഡ്മ​ണ്ട​ൺ: കാ​ന​ഡ​യി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി യു​വ​തി​ക്ക് ലോ​ട്ട​റി​യി​ലൂ​ടെ 50 ല​ക്ഷം ക​നേ​ഡി​യ​ൻ ഡോ​ള​റി​ന്‍റെ (ഏ​ക​ദേ​ശം 30 കോ​ടി​യി​ല​ധി​കം ഇ​ന്ത്യ​ൻ രൂ​പ) വ​മ്പ​ൻ സ​മ്മാ​നം.

ആ​ൽ​ബ​ർ​ട്ട പ്ര​വി​ശ്യ​യി​ലെ എ​ഡ്മ​ണ്ട​ണി​ൽ താ​മ​സി​ക്കു​ന്ന പെ​രു​മ്പാ​വൂ​ർ വേ​ങ്ങൂ​ർ സ്വ​ദേ​ശി​നി സ്നേ​ഹ ജോ​യി​ക്കാ​ണ് ലോ​ട്ടോ 6/49 ലോ​ട്ട​റി​യു​ടെ ക്ലാ​സി​ക് ജാ​ക്ക്പോ​ട്ട് സ​മ്മാ​നം ല​ഭി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ലാ​ണ് സ്നേ​ഹ​യു​ടെ ഭാ​ഗ്യം തെ​ളി​ഞ്ഞ​ത്. മൊ​ബൈ​ൽ ഫോ​ണി​ലെ ലോ​ട്ടോ ആ​പ്പ് ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി​യ ടി​ക്ക​റ്റ് പി​ന്നീ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ജീ​വി​തം മാ​റ്റി​മ​റി​ക്കു​ന്ന സ​മ്മാ​നം ല​ഭി​ച്ച വി​വ​രം അ​റി​യു​ന്ന​ത്.

ന​റു​ക്കെ​ടു​പ്പി​ലെ ഒ​ന്ന്, 10, 18, 22, 33, 37 എ​ന്നീ ആ​റ് ന​മ്പ​റു​ക​ളും സ്നേ​ഹ​യു​ടെ ടി​ക്ക​റ്റി​ലെ ന​മ്പ​റു​ക​ളു​മാ​യി കൃ​ത്യ​മാ​യി ഒ​ത്തു​വ​രു​ക​യാ​യി​രു​ന്നു.

ഇ​ത്ര​യും വ​ലി​യൊ​രു സ​മ്മാ​നം ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്നും തു​ക ല​ഭി​ച്ചാ​ൽ ഉ​ട​ൻ വീ​ടി​ന്‍റെ വാ​യ്പ പൂ​ർ​ണ​മാ​യി അ​ട​ച്ചു​തീ​ർ​ക്കു​മെ​ന്നും സ്നേ​ഹ പ​റ​ഞ്ഞു.

കാ​ന​ഡ​യി​ലെ ലോ​ട്ടോ 6/49 ലോ​ട്ട​റി​യി​ൽ ഒ​രു ടി​ക്ക​റ്റി​ന് മൂ​ന്ന് ക​നേ​ഡി​യ​ൻ ഡോ​ള​റാ​ണ് നി​ര​ക്ക്. ക്ലാ​സി​ക് ന​റു​ക്കെ​ടു​പ്പി​ൽ ആ​റ് ന​മ്പ​റു​ക​ളും ശ​രി​യാ​യി ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​ക​ദേ​ശം 1.4 കോ​ടി​യി​ൽ ഒ​ന്നാ​ണ്.

തോ​ൽ​വി കൊ​ണ്ടു​വ​ന്ന ഭാ​ഗ്യം

2020-ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വേ​ങ്ങൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കൈ​പ്പി​ള്ളി വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി സ്നേ​ഹ മ​ത്സ​രി​ച്ചി​രു​ന്നു. വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യോ​ട് വെ​റും 13 വോ​ട്ടു​ക​ൾ​ക്ക് സ്നേ​ഹ പ​രാ​ജ​യ​പ്പെ​ട്ടു.

തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ വി​വാ​ഹി​ത​യാ​യ സ്നേ​ഹ, പി​ന്നീ​ട് ഭ​ർ​ത്താ​വി​നൊ​പ്പം കാ​ന​ഡ​യി​ലേ​ക്ക് ചേ​ക്കേ​റു​ക​യാ​യി​രു​ന്നു. അ​ഞ്ച് വ​ർ​ഷ​മാ​യി കാ​ന​ഡ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ണ്.

Latest News

Corehub Up