ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളപ്പിറവി ദിനാഘോഷം നവംബർ 8 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഫിലഡൽഫിയയിലെ അസൻഷൻ മാർത്തോമ്മാ ചർച്ച് ഓഡിറ്റോറിയത്തിൽ (10197 Northeast Ave, Philadelphia, PA 19116) വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. കേരളത്തിന്റെ ഭാഷ, സംസ്കാരം, പാരമ്പര്യം എന്നിവ ഉയർത്തിപ്പിടിക്കുന്നതിനൊപ്പം പ്രവാസി മലയാളികളുടെ ഐക്യവും കൂട്ടായ്മയും സൗഹൃദവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആഘോഷം സംഘടിപ്പിച്ചത്.
24 ന്യൂസ് അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ വി. അരവിന്ദ് ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു. മാധ്യമരംഗത്തെ പ്രമുഖ വ്യക്തിത്വമായ അദ്ദേഹത്തിന്റെ സാന്നിധ്യം ചടങ്ങിന് പ്രത്യേക പ്രാധാന്യവും മികവും പകരും. പ്രശസ്ത ഇമിഗ്രേഷൻ അഭിഭാഷകൻ മിസ്റ്റർ റിക്കി പല്ലഡിനോ വിശിഷ്ടാതിഥിയായി പങ്കെടുത്തു. അമേരിക്കയിലെ മലയാളി പ്രവാസി സമൂഹത്തിന് ഏറെ പ്രസക്തിയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ആശയവിനിമയത്തിനും ഈ സാന്നിധ്യങ്ങൾ അവസരമൊരുക്കിയിരുന്നു.
കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി കലാ-സാംസ്കാരിക പരിപാടികൾക്കൊപ്പം സീനിയർ കെയർ, റിട്ടയർമെന്റ് ജീവിതം എന്നീ വിഷയങ്ങളെ ആസ്പദമാക്കി പ്രത്യേക ചർച്ചയും സംഘടിപ്പിക്കും. അമേരിക്കയിൽ പ്രായമായ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിചരണം, അവരുടെ ആരോഗ്യ-സാമൂഹിക സുരക്ഷ, റിട്ടയർമെന്റ് ജീവിതത്തിനുള്ള തയ്യാറെടുപ്പുകൾ, സാമ്പത്തിക ആസൂത്രണം, കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ പ്രാധാന്യത്തോടെ അവതരിപ്പിച്ചു.
ആഘോഷത്തിന്റെ മറ്റൊരു പ്രധാന ആകർഷണം സംഗീതസായാഹ്നമാണ്. സംഗീതവും നൃത്തവും ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികൾ അരങ്ങേറും. ട്രൈസ്റ്റേറ്റ് മേഖലയിലെ മലയാളി കലാകാരന്മാരുടെയും കലാപ്രതിഭകളുടെയും പങ്കാളിത്തത്തോടെ ഒരുക്കുന്ന സംഗീതവിരുന്ന് ആഘോഷത്തിന് കൂടുതൽ നിറവും ആവേശവും പകരുന്നതായിരുന്നു ആഘോഷം.
വിപുലമായ സംഘാടക സമിതിയാണ് പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി പ്രവർത്തിക്കുന്നത്. വിൻസന്റ് ഇമ്മാനുവൽ, സുരേഷ് നായർ, ജീമോൻ ജോർജ്, ബിനു മാത്യു, റോണി വർഗീസ്, ജോർജ് ഓലിക്കൽ, അലക്സ് തോമസ്, സുധ കർത്ത, അഭിലാഷ് ജോൺ, ഫിലിപ്പോസ് ചെറിയാൻ, സുമോദ് നെല്ലിക്കാല, സാജൻ വർഗീസ്, ആഷ അഗസ്റ്റ്യൻ, ദിലീപ് ജോർജ്, അരുൺ കോവാട്ട്, അനിഷ് ജോയ്, ജോൺ പണിക്കർ എന്നിവർ വിവിധ ചുമതലകൾ ഏറ്റെടുത്ത് പ്രവർത്തിച്ചുവരുന്നു.