Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Keralites:

Kottayam

സ​​ര്‍ക്കാ​​ര്‍ ധൂ​​ര്‍ത്തി​​ല്‍ കേ​​ര​​ള​​ീയ ജീവിതം ത​​ക​​ര്‍ന്നു: ജോ​​സ​​ഫ് വാ​​ഴ​​യ്ക്ക​​ന്‍

ച​​ങ്ങ​​നാ​​ശേ​​രി: ഖ​​ജ​​നാ​​വ് കാ​​ലി​​യാ​​ക്കി കേ​​ര​​ള​​ത്തി​​ന്‍റെ പൊ​​തു​​ജീ​​വി​​തം ദു​​ഃസ​​ഹ​​മാ​​ക്കി​​യ പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ പൊ​​തു​​ജ​​ന​​രോ​​ഷ​​ത്താ​​ല്‍ പു​​റ​​ത്താ​​കു​​മെ​​ന്ന് കെ​​പി​​സി​​സി രാ​​ഷ്‌​​ട്രീ​​യ​​കാ​​ര്യ​​സ​​മി​​തി അം​​ഗം ജോ​​സ​​ഫ് വാ​​ഴ​​യ്ക്ക​​ന്‍.

ലോ​​കം ക​​ണ്ട ഏ​​റ്റ​​വും വ​​ലി​​യ സ്വ​​ര്‍ണ​​ക്കൊ​​ള്ള ന​​ട​​ത്തി​​യ​​വ​​രെ സം​​ര​​ക്ഷി​​ക്കു​​ന്ന പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ ന​​ല്ല ക​​മ്യൂ​​ണി​​സ്റ്റു​​ക​​ള്‍ക്കു​​പോ​​ലും അ​​പ​​മാ​​ന​​മാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ര്‍ത്തു. കെ​​എ​​സ്എ​​സ്പി​​എ ജി​​ല്ലാ സ​​മ്മേ​​ള​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള പൊ​​തു​​സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.


സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ടി.​​എ​​സ്. സ​​ലിം അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്നു. കെ​​പി​​സി​​സി സെ​​ക്ര​​ട്ട​​റി അ​​ഡ്വ.​​പി.​​എ​​സ്. ര​​ഘു​​റാം മു​​ഖ്യ​​പ്ര​​സം​​ഗം ന​​ട​​ത്തി. കേ​​ര​​ള കോ​​ണ്‍ഗ്ര​​സ് ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി അം​​ഗം വി.​​ജെ. ലാ​​ലി, കെ​​പി​​സി​​സി അം​​ഗം ഡോ. ​​അ​​ജീ​​സ് ബെ​​ന്‍ മാ​​ത്യൂസ്, കെ​​എ​​സ്എ​​സ്പി​​എ പ്ര​​സി​​ഡ​​ന്‍റ് പി.​​കെ. മ​​ണി​​ലാ​​ല്‍, സെ​​ക്ര​​ട്ട​​റി പി.​​ജെ. ആ​​ന്‍റ​​ണി, ബാ​​ബു കോ​​യി​​പ്പു​​റം, കെ.​​എ. ജോ​​സ​​ഫ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.


ജി​​ല്ലാ കൗ​​ണ്‍സി​​ല്‍ യോ​​ഗം ഡോ. ​​അ​​ജീ​​സ് ബെ​​ന്‍ മാ​​ത്യു ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. യോ​​ഗ​​ത്തി​​ല്‍ പി.​​ജെ. ആ​​ന്‍റ​​ണി, സി. ​​സു​​രേ​​ഷ് കു​​മാ​​ര്‍, ഒ.​​എം. വി​​ശ്വം​​ഭ​​ര​​ന്‍, എം.​​എ​​സ്. ഷി​​ബു, സ​​ണ്ണി മൈ​​ക്കി​​ള്‍, എം.​​എ​​സ്. വി​​ജ​​യ​​ന്‍, പി.​​ടി. തോ​​മ​​സ്, എം.​​എ​​സ്. അ​​ലി റാ​​വു​​ത്ത​​ര്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. വൈ​​കു​​ന്നേ​​രം ടൗ​​ണി​​ല്‍ വി​​ളം​​ബ​​രജാ​​ഥ​​യും ന​​ട​​ത്തി. ഇ​​ന്ന് രാ​​വി​​ലെ പ​​ത്തി​​ന് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍ പ​​ള്ളി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ജി​​ല്ലാ സ​​മ്മേ​​ള​​നം ന​​ട​​ക്കും

Latest News

Corehub Up