Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KerlaPolice

എം​ഡി​എം​എ വി​ല്​പ​ന​യ്ക്ക് ഇ​ട​നി​ല​ക്കാ​ര്‍: അ​ധ്യാ​പി​ക​മാ​രെ വി​ശ​ദ​മാ​യി ചോ​ദ്യംചെ​യ്യാ​ന്‍ പോ​ലീ​സ്

വ​​​ട​​​ക​​​ര: എം​​​ഡി​​​എം​​​എ വി​​ല്പ​​​ന​​​യ്ക്ക് ഇ​​​ട​​​നി​​​ല​​​ക്കാ​​​രാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ച്ച​​​തി​​​ന് അ​​​റ​​​സ്റ്റി​​​ലാ​​​യ കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി​​​നി​​​ക​​​ളാ​​​യ ര​​​ണ്ട് അ​​​ധ്യാ​​​പി​​​ക​​​മാ​​​രെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ന്‍ പോ​​​ലീ​​​സ്.

ഇ​​​ട​​​പാ​​​ടു​​​കാ​​​രു​​​ടെ പ​​​ണം അ​​​ക്കൗ​​​ണ്ടി​​​ലൂ​​​ടെ കൈ​​​പ്പ​​​റ്റി​​​യ​​​തി​​​ന് കൂ​​​രാ​​​ച്ചു​​​ണ്ട് ചെ​​​റു​​​കാ​​​ട് കാ​​​പ്പു​​​മു​​​ക്ക് കൊ​​​ല്ല​​​നാ​​​രി കാ​​​വ്യ (29), പേ​​​രാ​​​മ്പ്ര പൈ​​​തോ​​​ത്ത് സ്വ​​​ദേ​​​ശി​​​നി കെ.​​​സി. കീ​​​ര്‍​ത്ത​​​ന (30) എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. പേ​​​രാ​​​മ്പ്ര ബി​​​ആ​​​ര്‍​സി​​​യി​​​ലെ അ​​​ധ്യാ​​​പി​​​ക​​​മാ​​​രാ​​ണ്​​​ഇ​​വ​​​ര്‍.

മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​നാ​​​യി ആ​​​ളു​​​ക​​​ള്‍ ഇ​​​വ​​​രു​​​ടെ അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് പ​​​ണം അ​​​യ​​​ച്ചി​​​രു​​​ന്ന​​​ത്. മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ഇ​​​ട​​​പാ​​​ടി​​​ല്‍ അ​​​ണി​​​യ​​​റ​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ധ്യാ​​​പി​​​ക​​​മാ​​​ര്‍. ആ​​​സൂ​​​ത്രി​​​ത​​​മാ​​​യ രീ​​​തി​​​യി​​​ലാ​​​ണ് അ​​​ധ്യാ​​​പി​​​ക​​​മാ​​​ര്‍ ഉ​​​ള്‍​പ്പെ​​​ട്ട സം​​​ഘം മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് വി​​ല്പ​​​ന ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്.

പ​​​ണം അ​​​ക്കൗ​​​ണ്ടി​​​ല്‍ എ​​​ത്തി​​​യെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തി​​​യാ​​​ല്‍ ഇ​​​വ​​​ര്‍ ആ​​​വ​​​ശ്യ​​​ക്കാ​​​ര്‍​ക്ക് ലൊ​​​ക്കേ​​​ഷ​​​ന്‍ അ​​​യ​​​ച്ചു​​​ന​​​ല്‍​കും. തു​​​ട​​​ര്‍​ന്ന് ഈ ​​​ലൊ​​​ക്കേ​​​ഷ​​​നി​​​ല്‍ മ​​​റ്റൊ​​​രു വ്യ​​​ക്തി എ​​​ത്തി​​​യാ​​​ണ് എം​​​ഡി​​​എം​​​എ കൈ​​​മാ​​​റി​​​യി​​​രു​​​ന്ന​​​ത്. ക​​​സ്റ്റ​​​മ​​​റു​​​മാ​​​യി നേ​​​രി​​​ട്ട് അ​​​ധ്യാ​​​പി​​​ക​​​മാ​​​ര്‍ സ​​​മ്പ​​​ര്‍​ക്കം പു​​​ല​​​ര്‍​ത്തി​​​യി​​​രു​​​ന്നി​​​ല്ല. ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ​​​യാ​​​ണ് ഇ​​​വ​​​രു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ വ​​​ന്നു​​​കൊ​​​ണ്ടി​​​രു​​​ന്ന​​​തെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

ഈ ​​​മാ​​​സം ആ​​​ദ്യം വ​​​ട​​​ക​​​ര ആ​​​വി​​​ക്ക​​​ല്‍ സ്വ​​​ദേ​​​ശി​​​യാ​​​യ സ​​​ഫു​​​വാ​​​ന്‍ എ​​​ന്ന യു​​​വാ​​​വി​​​നെ ര​​​ണ്ട് ഗ്രാം ​​​എം​​​ഡി​​​എം​​​എ​​​യു​​​മാ​​​യി പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു. ഇ​​​യാ​​​ളു​​​ടെ ഫോ​​​ണ്‍ രേ​​​ഖ​​​ക​​​ളും ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് വി​​​വ​​​ര​​​ങ്ങ​​​ളും കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് സൈ​​​ബ​​​ര്‍ സെ​​​ല്ലി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ന​​​ട​​​ത്തി​​​യ വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണ് അ​​​ധ്യാ​​​പി​​​ക​​​മാ​​​രി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​ത്.

ഇ​​​വ​​​ര്‍​ക്ക് മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് രം​​​ഗ​​​ത്തെ വ​​​ൻ മാ​​​ഫി​​​യ​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന സം​​​ശ​​​യം പോ​​​ലീ​​​സി​​​നു​​​ണ്ട്. ല​​​ഹ​​​രി​​​ക്കേ​​​സി​​​ല്‍ ആ​​​ദ്യം അ​​​റ​​​സ്റ്റി​​​ലാ​​​യ കീ​​​ര്‍​ത്ത​​​ന​​​യാ​​​ണു കാ​​​വ്യ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ള്‍ പോ​​​ലീ​​​സി​​നു കൈ​​​മാ​​​റി​​​യ​​​ത്.

ഈ ​​​മാ​​​സം 11ന് ​​​അ​​​റ​​​സ്റ്റി​​​ലാ​​​യ കീ​​​ര്‍​ത്ത​​​ന​​​യെ സ​​​ര്‍​വീ​​​സി​​​ല്‍ നി​​​ന്ന് പി​​​രി​​​ച്ചു​​​വി​​​ട്ടു. പോ​​​ലീ​​​സ് റി​​​പ്പോ​​​ര്‍​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ കാ​​​വ്യ​​​യെ​​​യും ഉ​​​ട​​​ന്‍ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് പു​​​റ​​​ത്താ​​​ക്കും.

പ്ര​​​ധാ​​​ന​​​മാ​​​യും കീ​​​ര്‍​ത്ത​​​ന​​​യു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കാ​​​ണ് കൂ​​​ടു​​​ത​​​ല്‍ ആ​​​ളു​​​ക​​​ള്‍ പ​​​ണം അ​​​യ​​​ച്ച​​​ത്. കീ​​​ര്‍​ത്ത​​​ന​​​യു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ല്‍നി​​​ന്നു കാ​​​വ്യ​​​യു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കും പ​​​ണം അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നു പു​​​റ​​​മേ കാ​​​വ്യ​​​യു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് ഇ​​​ട​​​പാ​​​ടു​​​കാ​​​ര്‍ നേ​​​രി​​​ട്ട് പ​​​ണം അ​​​യ​​​ച്ച​​​താ​​​യും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ ക​​​ണ്ടെ​​​ത്തി.
ക്യൂ​​​ആ​​​ര്‍ കോ​​​ഡ് സ്‌​​​കാ​​​ന്‍ ചെ​​​യ്താ​​​ണു പ​​​ണം അ​​​യ​​​ച്ച​​​ത്. അ​​​ധ്യാ​​​പി​​​ക​​​മാ​​​ര്‍ സ്‌​​​കൂ​​​ളു​​​ക​​​ള്‍ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ഇ​​​ട​​​പാ​​​ടി​​​ന് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ വ​​​ല​​​വീ​​​ശി​​​യി​​​ട്ടു​​​ണ്ടോ​​​യെ​​​ന്ന് ര​​​ക്ഷി​​​താ​​​ക്ക​​​ളി​​​ല്‍ ആ​​​ശ​​​ങ്ക​​​യു​​​യ​​​ര്‍​ന്നി​​​ട്ടു​​​ണ്ട്.

Latest News

Corehub Up