കൊച്ചി: മുന്‍ രാജ്യാന്തര സൈക്ലിംഗ് താരം കെസിയ വര്‍ഗീസിന് അപൂര്‍വ നേട്ടം. സ്വിറ്റ്സര്‍ലന്‍ഡിലെ ഐഗിളില് സ്ഥിതിചെയ്യുന്ന ഇന്റര്‍നാഷണല്‍ സൈക്ലിംഗ് ഫെഡറേഷന്റെ ആസ്ഥാനത്തുവച്ച് നടന്ന പ്രഥമ വനിതാ എലൈറ്റ് കോച്ചിംഗ് കോഴ്സ് (ലെവല്‍ 3) വിജയകരമായി പൂര്‍ത്തിയാക്കി കെസിയ രാജ്യത്തിന്റെ അഭിമാനമായി.
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പ്രശസ്തമായ ‘ഒളിമ്പിക് സോളിഡാരിറ്റി സ്കോളര്‍ഷിപ്പ്' വഴിയാണ് കെസിയ പരിശീലനത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. ലോകമെമ്പാടുമുള്ള 12 വനിതാ പരിശീലകര്‍ക്ക് മാത്രമേ മൂന്ന് ആഴ്ച നീണ്ട ഈ കോഴ്സിലേക്ക് പ്രവേശനം ലഭിച്ചുള്ളൂ.
കായിക ജീവിതത്തില്‍ ആറു രാജ്യാന്തര മെഡലുകളും 84 ദേശീയ മെഡലുകളും സ്വന്തമാക്കിയിട്ടുണ്ട് മുപ്പത്തഞ്ചുകാരിയായ കെസിയ. നിലവില്‍ കേരളത്തിന്റെ പരിശീലകയായി സേവനമനുഷ്ഠിക്കുന്നു. ലോകോത്തര പരിശീലന രീതികളും തന്ത്രങ്ങളും ഉപയോഗിച്ച് ഇന്ത്യന്‍ താരങ്ങളെ അന്താരാഷ്ട്ര വേദികളില്‍ വിജയത്തിലെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കെസിയ വ്യക്തമാക്കി. കൊച്ചി തമ്മനം ഗാന്ധിജയന്തി റോഡ് സ്വദേശിനിയായ കെസിയ, അഡ്വക്കറ്റ് ജനറല്‍ ഓഫീസിലെ അസിസ്റ്റന്റ് കൂടിയാണ്.