അബുദാബി: കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലുംമ്നി അബുദാബി ചാപ്റ്ററിന്റെ നേതൃത്വത്തിൽ മിസ് യൂണിവേഴ്സ് ഇന്ത്യ പട്ടം ലഭിച്ച കെസിയ ലിസ് മെജോയ്ക്ക് അഭിനന്ദനം അർപ്പിച്ചു.
പ്രസിഡന്റ് അനിൽ സി. ഇടിക്കുള അലുംമ്നിയുടെ പേരിൽ മെമെന്റോ സമ്മാനിച്ചു. സെക്രട്ടറി അജു സൈമൺ, ട്രഷറർ വിൻസൻ ജോർജ് , ആർട്സ് ക്ലബ് സെക്രട്ടറി സുമി രൂപേഷ്, വിഷ്ണു മോഹൻ, രൂപേഷ് കുമാർ എന്നിവർ ആശംസ അറിയിച്ചു.
അലുംമ്നി അംഗമായ സുജ മെജോയുടെ മകളാണ് കെസിയ.