Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KeynoteAddress

America

ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ക​ൺ​വ​ൻ​ഷ​ന് ഗം​ഭീ​ര തു​ട​ക്കം

 

ഡാ​ള​സ്: വി​ശ്വാ​സ​ത്തി​ന്‍റെ​യും പ്ര​ത്യാ​ശ​യു​ടെ​യും പു​തി​യ അ​നു​ഭ​വ​ങ്ങ​ളി​ലേ​ക്ക് വി​ശ്വാ​സി​ക​ളെ ന​യി​ച്ചു​കൊ​ണ്ട് ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ 2026-ലെ ​വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തു​ട​ക്ക​മാ​യി.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴി​ന് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​റെ​ജി​ന്‍റെ പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ ച​ട​ങ്ങു​ക​ൾ​ക്ക് തി​രി​തെ​ളി​ഞ്ഞ​ത്. വേ​ദ​പ​ണ്ഡി​ത​നും മി​ക​ച്ച ക​ൺ​വ​ൻ​ഷ​ൻ പ്രാ​സം​ഗി​ക​നു​മാ​യ റ​വ.​ഫാ. റോ​ബി​ൻ വ​ർ​ഗീ​സ് ഒ​ന്നാം ദി​ന​ത്തി​ൽ ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തി.

മ​നു​ഷ്യ​ജീ​വി​ത​ത്തെ ഏ​റ്റ​വും കൂ​ടു​ത​ൽ ത​ക​ർ​ക്കു​ന്ന​ത് ദാ​രി​ദ്ര്യ​മോ രോ​ഗ​മോ അ​ല്ല, മ​റി​ച്ച് നി​രാ​ശ​യാ​ണ്. ലോ​കം ന​ൽ​കു​ന്ന തു​രു​ത്തി​ക​ൾ ഒ​രു​നാ​ൾ ശൂ​ന്യ​മാ​യേ​ക്കാം. എ​ന്നാ​ൽ ഞാ​ൻ നി​ന്‍റെ തു​രു​ത്തി ശൂ​ന്യ​മാ​കാ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ല എ​ന്ന് അ​രു​ളി​ച്ചെ​യ്യു​ന്ന ദൈ​വ​ത്തി​ന്‍റെ സാ​ന്നി​ധ്യം ന​മ്മു​ടെ ജീ​വി​ത​ത്തി​ലെ ക​ണ്ണീ​രി​നെ​യും വേ​ദ​ന​ക​ളെ​യും പ്ര​ത്യാ​ശ​യാ​ക്കി മാ​റ്റു​മെ​ന്ന് റ​വ. റോ​ബി​ൻ വ​ർ​ഗീ​സ് പ​റ​ഞ്ഞു.

സെ​ക്ര​ട്ട​റി സോ​ജി സ്ക​റി​യ, രാ​ജ​ൻ കു​ഞ്ഞു​ചി​റ​യി​ൽ, കെ. ​എ​സ്. മാ​ത്യു, ആ​നി ജോ​ർ​ജ്, ട്ര​സ്റ്റി​മാ​രാ​യ രാ​ജു ചാ​ക്കോ, ജി​പ്സ​ൺ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ്രാ​രം​ഭ ദി​ന യോ​ഗ​ത്തി​ൽ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

വ​രും​ദി​ന​ങ്ങ​ളി​ലെ പ​രി​പാ​ടി​ക​ൾ:

ശ​നി​യാ​ഴ്ച: വൈ​കു​ന്നേ​രം 6:30ന് ​ക​ൺ​വെ​ൻ​ഷ​ൻ യോ​ഗം ആ​രം​ഭി​ക്കും. റ​വ. റോ​ബി​ൻ വ​ർ​ഗീ​സ് വ​ച​ന​ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കും.

ഞാ​യ​റാ​ഴ്ച: രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം വി​പു​ല​മാ​യ പാ​രി​ഷ് ഡേ ​ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കും.

എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വി​കാ​രി റ​വ. ഫാ. ​റെ​ജി​നും സെ​ക്ര​ട്ട​റി സോ​ജി സ്ക​റി​യ​യും അ​റി​യി​ച്ചു.

Latest News

Corehub Up