കോഴിക്കോട്: ഗ്രാമീണ സ്വയംപര്യാപ്തതയും സ്വാശ്രയത്വവും ലക്ഷ്യമിട്ട് ഉത്പാദിപ്പിച്ച ഖാദി വസ്ത്രങ്ങള്‍ പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കേണ്ടത് ഓരോരുത്തരുടെയും കര്‍ത്തവ്യമാണെന്നും ഈ ഓണത്തിന് ഓരോ കുടുംബത്തിലും ഒരു ഖാദി ഉത്പന്നമെങ്കിലും എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്നും കൃഷി മന്ത്രി ടി. സിദ്ദിഖ്.
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തിലുള്ള ഖാദി ഓണം മേള 2026ന്റെ ജില്ലാതല ഉദ്ഘാടനവും ആദ്യവില്പനയും കോഴിക്കോട് ചെറൂട്ടി റോഡിലെ ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അഡ്വ. ഫൈസല്‍ ബാബു എംഎല്‍എ അധ്യക്ഷനായി. ഖാദി എള്ളെണ്ണ ലോഞ്ചിംഗും അദ്ദേഹം നിര്‍വഹിച്ചു.
ഖാദി കുപ്പടം സാരി ലോഞ്ചിംഗ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹനും ഓണം സമ്മാന കൂപ്പണ്‍ ആദ്യ നറുക്കെടുപ്പും കുപ്പടം സാരി നെയ്തെടുത്ത തൊഴിലാളികളെ ആദരിക്കലും സബ് കളക്ടര്‍ എസ്. ഗൗതംരാജും നിര്‍വഹിച്ചു. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ കെ. ഷിബി, അമൃത് രാജ് ജോസി, കെ.കെ. ദിനേശന്, ഹനീഫ പനായി, എസ്. ശിഹാബുദ്ദീന്, ടി. ബൈജു, ബി.എസ്. രാജീവ്, എം.കെ. ശ്യാമപ്രസാദ്, യു. രാധാകൃഷ്ണന്, ശ്രീകേഷ്, വി. ഷിബു എന്നിവര്‍ പ്രസംഗിച്ചു