Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Khandepar

Viral

ജ​ന​വാ​സ മേ​ഖ​ല​യി​ൽ 'ഭീ​മ​ൻ മു​ത​ല': ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ൽ ഖാ​ണ്ഡെ​പ​റ്റ്, ദൗ​ത്യം വി​ജ​യ​ക​രം

ഗോ​വ​യി​ലെ ഖാ​ണ്ഡെ​പ​റ്റി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ കൂ​റ്റ​ൻ മു​ത​ല പ്ര​ദേ​ശ​വാ​സി​ക​ളി​ൽ വ​ലി​യ ഭീ​തി പ​ര​ത്തി. വീ​ട്ടു​മു​റ്റ​ത്ത് മു​ത​ല​യെ ക​ണ്ട​തോ​ടെ പു​റ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ വീ​ടു​ക​ൾ​ക്കു​ള്ളി​ലേ​ക്ക് മാ​റു​ക​യും തെ​രു​വു​നാ​യ്ക്ക​ൾ ഭ​യ​ന്നു കു​ര​യ്ക്കാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്തു.

അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​മാ​യി​രു​ന്നി​ട്ടും നാ​ട്ടു​കാ​ർ സ്വ​യം മു​ത​ല​യെ തു​ര​ത്താ​ൻ മു​തി​രാ​തെ ഉ​ട​ന​ടി വ​നം​വ​കു​പ്പി​നെ​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ വ​ന്യ​ജീ​വി സം​ര​ക്ഷ​ക​ൻ ച​ര​ൺ ദേ​ശാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ മു​ത​ല​യെ സു​ര​ക്ഷി​ത​മാ​യി പി​ടി​കൂ​ടി ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ന്ന് മാ​റ്റി.

ആ​ർ​ക്കും പ​രി​ക്കേ​ൽ​ക്കാ​തെ ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ​യാ​ണ് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ആ​ശ​ങ്ക​യ്ക്ക് വി​രാ​മ​മാ​യ​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പി​ന്നീ​ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ വൈ​റ​ലാ​കു​ക​യും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ക്കു​ക​യും ചെ​യ്തു.

Latest News

Corehub Up