ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി കുറ്റവിചാരണ നടത്തുന്നതിനുള്ള പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന്റെ മോക്ക് ഇംപീച്ച്മെന്റ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടത്തും.
ഖാർഗെയുടെ ഡൽഹി രാജാജി മാർഗിലെ പത്താം നമ്പർ വസതിയിൽ നാളെ ഉച്ചകഴിഞ്ഞ് 3.30 മുതലാണ് പൊതു ഇംപീച്ച്മെന്റ് നടത്തുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് അറിയിച്ചു.
രാംലീല മൈതാനിയിലും അശോക് ഹോട്ടലിലും മോക്ക് ഇംപീച്ച്മെന്റ് നടത്തുന്നതിന് പൊലിസ് അനുമതി നിഷേധിച്ചതായി കോൺഗ്രസ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
ന
വംബർ ഒന്നിന് ഇന്ത്യ സഖ്യം രാംലീല മൈതാനിയിൽ പ്രഖ്യാപിച്ചിട്ടുള്ള ബഹുജനറാലിക്കു മുന്നോടിയായാണ് ഗ്യാനേഷ് കുമാറിനെതിരേ മോക്ക് ഇംപീച്ച്മെന്റ് നടത്തുന്നത്.
സഖ്യനേതാക്കൾ, പൗരസമൂഹ പ്രതിനിധികൾ, വിദ്യാർഥി നേതാക്കൾ എന്നിവരെയെല്ലാം ഉൾപ്പെടുത്തി ഗ്യാനേഷ് കുമാറിനെ കുറ്റവിചാരണ ചെയ്യാനാണ് മോക്ക് ഇംപീച്ച്മെന്റിലൂടെ പ്രതിപക്ഷം ലക്ഷ്യമിടുന്നത്.