ഖോർഫക്കാൻ: കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂണിറ്റിന്റെ നേതൃത്വത്തിൽ 15-ാമത് വസന്തകുമാർ അനുസ്മരണം സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് സതീഷ് ഓമല്ലൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി സുനിൽ ചെമ്പള്ളി സ്വാഗതം ആശംസിച്ചു.
കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി പ്രമോദ് പട്ടന്നൂർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് റാഷിദ് കല്ലുംപുറം, സന്തോഷ് ഓമല്ലൂർ, കെ.പി. സുകുമാരൻ, ബൈജു രാഘവൻ, വി.പി. സുജിത് എന്നിവർ അനുശോചനം രേഖപ്പെടുത്തി.
കൈരളി പ്രവർത്തകരും ഭാരവാഹികളും പങ്കെടുത്ത അനുസ്മരണ സമ്മേളനത്തിന് ജിജു ഐസക് നന്ദി രേഖപ്പെടുത്തി.