Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KhushKarandeepSingh

America

പ​ഞ്ചാ​ബ് സ്വ​ദേ​ശി​യാ​യ ട്ര​ക്ക് ഡ്രൈ​വ​ർ ക​ലി​ഫോ​ർ​ണി​യ​യി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ

ക​ലി​ഫോ​ർ​ണി​യ: പ​ഞ്ചാ​ബ് സ്വ​ദേ​ശി​യാ​യ ട്ര​ക്ക് ഡ്രൈ​വ​റ​ർ ഖു​ഷ്ക​ര​ൺ​ദീ​പ് സിം​ഗി​നെ (24) ക​ലി​ഫോ​ർ​ണി​യ​യി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

ജൂ​ലൈ 30 മു​ത​ൽ ഇ​യാ​ളെ കാ​ണാ​താ​യി​രു​ന്നു​വെ​ന്ന് കു​ടും​ബം അ​റി​യി​ച്ചു. പ​ഞ്ചാ​ബി​ലെ പ​ട്യാ​ല ജി​ല്ല​യി​ലെ അ​ട​ലാ​ൻ സ്വ​ദേ​ശി​യാ​യ ഖു​ഷ്ക​ര​ൺ​ദീ​പ് സിം​ഗ് ഏ​ക​ദേ​ശം അ​ഞ്ച് വ​ർ​ഷം മു​മ്പാ​ണ് അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്.

ജൂ​ലൈ 30 മു​ത​ൽ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യാ​താ​യ​തി​നെ തു​ട​ർ​ന്ന് കു​ടും​ബം അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് ക​ലി​ഫോ​ർ​ണി​യ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ അ​ജ്ഞാ​ത​ർ വെ​ടി​വ​ച്ച​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

മൃ​ത​ദേ​ഹം എ​ത്ര​യും വേ​ഗം ഇ​ന്ത്യ​യി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​രും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും ഇ​ട​പെ​ട​ണ​മെ​ന്ന് ഖു​ഷ്ക​ര​ൺ​ദീ​പ് സിം​ഗി​ന്‍റെ കു​ടും​ബം അ​ഭ്യ​ർ​ഥി​ച്ചു.

Latest News

Corehub Up