Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kick-off For

America

ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ൽ ഗോ​ൾ​ഡ​ൻ​ ജൂ​ബി​ലി കി​ക്കോ​ഫ് ജൂ​ൺ 26, 27 തീ​യ​തി​ക​ളി​ൽ

ഫി​ല​ഡ​ൽ​ഫി​യ: അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന​ത്തി​ലെ ആ​ദ്യ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ങ്ങ​ളി​ലൊ​ന്നാ​യ ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ൿ​സ് ക​ത്തീ​ഡ്ര​ൽ 2027 ജൂ​ൺ 26, 27 തീ​യ​തി​ക​ളി​ലാ​യി ദേ​വാ​ല​യ​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്നു.

ആ​ഘോ​ഷ​ങ്ങ​ൾ​ക്കു പ്രാ​രം​ഭം കു​റി​ച്ചു​കൊ​ണ്ട് 2026 ഒ​ക്ടോ​ബ​ർ 4 ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​നാ​ന​ന്ത​രം ജൂ​ബി​ലി കി​ക്ക്‌ ഓ​ഫും പ​താ​ക​ഉ​യ​ർ​ത്ത​ലും ന​ട​ത്തു​ക​യു​ണ്ടാ​യി. ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ​. രാ​ജ​ൻ പീ​റ്റ​ർ ത​ന്‍റെ ആ​മു​ഖ പ്ര​സം​ഗ​ത്തി​ൽ എ​ല്ലാ ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ​യും പ​രി​പൂ​ർ​ണ സ​ഹ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ജൂ​ബി​ലി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കും പ്രാ​ർ​ഥ​നാ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു.iladelphia, on June 26 and 27

ജൂ​ബി​ലി ക​ൺ​വീ​ന​ർ ക​മാ​ൻ​ഡ​ർ ജോ​ബി ജോ​ർ​ജ് തു​ട​ർ​ന്ന് ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും വി​ശ​ദ​മാ​യി സം​സാ​രി​ച്ചു. മു​ഖ്യ സ്പോ​ൺ​സ​റാ​യ ഫ്‌​ളോ​റി​ഡ​യി​ൽ നി​ന്നു​ള്ള ജോ​ർ​ജ് ഡൊ​മി​നി​ക്കി​നും കു​ടും​ബ​ത്തി​നു​മൊ​പ്പം ഇ​ട​വ​ക​യി​ൽ നി​ന്നും സ്പോ​ൺ​സ​ർ​മാ​രാ​യി മു​ന്നോ​ട്ടു വ​ന്ന അം​ഗ​ങ്ങ​ൾ​ക്കും മ​റ്റു ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും, അ​ഭ്യു​ദ​യ​കാ​കാം​ഷി​ക​ൾ​ക്കും അ​കൈ​ത​വ​മാ​യ ന​ന്ദി​യും ഇ​ട​വ​ക​യു​ടെ പേ​രി​ൽ രേ​ഖ​പ്പെ​ടു​ത്തി.

ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ളു​ടെ​യും ഗോ​ൾ​ഡ​ൻ ജൂ​ബി​ലി സ​ബ്ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ജൂ​ബി​ലി കി​ക്കോ​ഫ് ക​ർ​മം നി​ർ​വ​ഹി​ക്കു​ക​യും ഇ​ട​വ​ക​യി​ൽ നി​ന്നും സ്പോ​ൺ​സ​ർ​മാ​രാ​യി മു​ന്നോ​ട്ടു വ​ന്ന അം​ഗ​ങ്ങ​ളി​ൽ നി​ന്ന് സ്പോ​ൺ​സ​ർ തു​ക സ്വീ​ക​രി​ക്കു​ക​യും അ​വ​ർ​ക്കു​ള്ള ബു​ക്‌​ലെ​റ്റു​ക​ൾ ന​ൽ​കു​ക​യും ചെ​യ്തു.

ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സു​വ​നീ​റി​നെ​ക്കു​റി​ച്ചു സു​വ​നീ​ർ ചീ​ഫ് എ​ഡി​റ്റ​ർ ജീ​മോ​ൻ ജോ​ർ​ജ് സം​സാ​രി​ക്കു​ക​യും ഇ​ട​വ​കാം​ഗ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള സാ​ഹി​ത്യ ര​ച​ന​ക​ൾ ക്ഷ​ണി​ക്കു​ക​യും ഒ​പ്പം കൂ​ടു​ത​ൽ സ്പോ​ൺ​സ​ർ​മാ​ർ മു​ന്നോ​ട്ടു വ​രു​ന്ന​തി​നും അ​ഭ്യ​ർ​ഥി​ച്ചു.

വി​ശു​ദ്ധ കു​ർ​ബാന​യ്ക്ക് ശേ​ഷം ഭ​ക്തി​നി​ർ​ഭ​ര​മാ​യി പാ​ത്രി​യാ​ർ​ക്ക​ൽ പ​താ​ക ഉ​യ​ർ​ത്തി കി​ക്കോ​ഫ് പ്രോ​ഗ്രാം സ​മാ​പി​ച്ചു. ആ​ക​മാ​ന സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ൿ​സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ പ​രി​ശു​ദ്ധ മോ​റാ​ൻ മോ​ർ ഇ​ഗ്നാ​ത്തി​യോ​സ് അ​ഫ്രേം ദ്വി​തീ​യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യു​ടെ മ​ഹ​നീ​യ സാ​ന്നി​ധ്യം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വ​ജ്ര​ശോ​ഭ​യേ​കു​ന്ന​താ​ണ്.

ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ അ​നു​ഗ്ര​ഹ​പ്ര​ദ​മാ​ക്കു​വാ​ൻ പ​രി​ശു​ദ്ധ ബാ​വാ​യോ​ടൊ​പ്പം അ​മേ​രി​ക്ക​ൻ അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ർ​ച് ബി​ഷ​പ് അ​ഭി​വ​ന്ദ്യ എ​ൽ​ദോ മാ​ർ തീ​ത്തോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, സു​റി​യാ​നി സ​ഭ​യി​ലെ മ​റ്റു മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ, വൈ​ദി​ക ശ്രേ​ഷ്ഠ​ർ, ശെ​മ്മാ​ശ​ന്മാ​ർ, ഇ​ത​ര​സ​ഭ​ക​ളി​ൽ നി​ന്നു​ള്ള മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും വ​ന്ദ്യ വൈ​ദി​ക​രും കൂ​ടാ​തെ അ​ന​വ​ധി വി​ശി​ഷ്ഠ വ്യ​ക്തി​ക​ളു​ടെ മ​ഹ​നീ​യ സാ​ന്നി​ധ്യ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​ക്കു​വാ​ൻ ക​മാ​ൻ​ഡ​ർ ജോ​ബി ജോ​ർ​ജ് (ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ജെ​ന​റ​ൽ ക​ൺ​വീ​ന​ർ), ജെ​യ്‌​സ​ൺ വ​ർ​ഗീ​സ് (ഗോ​ൾ​ഡ​ൻ ജൂ​ബി​ലി കോ ​ക​ൺ​വീ​ന​ർ), ജോ​ർ​ജ് എ​ബ്ര​ഹാം, ജീ​സ് വ​ർ​ഗീ​സ്, കു​ര്യ​ൻ രാ​ജ​ൻ, എ​ൽ​ദോ ജോ​ർ​ജ്, ജീ​മോ​ൻ ജോ​ർ​ജ്, സാ​ബു ജേ​ക്ക​ബ്, പി. ​കെ. കു​ര്യാ​ക്കോ​സ്, മാ​ത്യൂ​സ് മ​ഞ്ച, ജെ​യ്‌​ബി ജോ​സ​ഫ്, അ​ക്കോ​സ് ലാ​ൽ, വ​ർ​ഗീ​സ് ത​മ്പാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന വി​പു​ല​മാ​യ സ​ബ് ക​മ്മി​റ്റി​ക​ളും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

ഇ​വ​ർ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​വും സ​ഹ​ക​ര​ണ​വും ന​ൽ​കു​ന്ന​തി​നാ​യി സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ​. രാ​ജ​ൻ പീ​റ്റ​ർ, സ​ഹ​വി​കാ​രി . ഫാ. ​അ​രു​ൺ ഗീ​വ​ർ​ഗീ​സ്, എ​ലി​യാ​സ് പോ​ൾ (വൈ​സ് പ്ര​സി​ഡ​ണ്ട്), ജെ​ഫ് ജോ​ർ​ജ് (ജെ​ന​റ​ൽ സെ​ക്ര​ട്ട​റി), സി​ജു ജോ​ൺ (ജോ​യി​ന്റ് സെ​ക്ര​ട്ട​റി), റ്റാ​നി​യ ത​മ്പി (ട്ര​ഷ​റ​ർ), എ​ബി എ​ബ്ര​ഹാം (ജോ​യി​ന്റ് ട്ര​ഷ​റ​ർ) ഇ​ട​വ​ക ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ, ഭ​ക്ത സം​ഘ​ട​ന​ക​ളാ​യ സെ​ന്റ് മേ​രീ​സ് ആ​ൻ​ഡ് സെ​ന്റ് പോ​ൾ​സ് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ, യു​വ​ജ​ന സം​ഘ​ട​ന​ക​ളാ​യ സ്പൈ​സി, സ്പാ​ർ​ക് പ്ര​വ​ർ​ത്ത​ക​രും ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:  ഫാ​. രാ​ജ​ൻ പീ​റ്റ​ർ (വി​കാ​രി 718-612-9549), റെ​വ. ഫാ. ​അ​രു​ൺ ഗീ​വ​ർ​ഗീ​സ് (സ​ഹ​വി​കാ​രി 484-904-5222), എ​ലി​യാ​സ് പോ​ൾ (വൈ​സ് പ്ര​സി​ഡ​ണ്ട് (267-262-0179), ജെ​ഫ് ജോ​ർ​ജ് (ജെ​ന​റ​ൽ സെ​ക്ര​ട്ട​റി (267-226-8941), ടാ​നി​യ ത​മ്പി (ട്രെ​ഷ​റ​ർ 215-833-3334), ക​മാ​ൻ​ഡ​ർ ജോ​ബി ജോ​ർ​ജ് (ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ജെ​ന​റ​ൽ ക​ൺ​വീ​ന​ർ (215-470-2400), ജെ​യ്‌​സ​ൺ വ​ർ​ഗീ​സ് (ഗോ​ൾ​ഡ​ൻ ജൂ​ബി​ലി കോ ​ക​ൺ​വീ​ന​ർ) (267-367-8380), ജീ​മോ​ൻ ജോ​ർ​ജ് (സു​വ​നീ​ർ ചീ​ഫ് എ​ഡി​റ്റ​ർ (267-970-4267).

Latest News

Corehub Up