Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kicks

ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു, ഗ​ർ​ഭ​സ്ഥ ശി​ശു മ​രി​ച്ചു: ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച് ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​ര​നാ​യ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ.

ഡെ​റാ​ഡൂ​ണി​ലെ വി​കാ​സ് ന​ഗ​റി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന സീ​മ (26) എ​ന്ന യു​വ​തി​യാ​ണ് അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ യു​വ​തി​യെ ഡൂ​ൺ ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ചൊ​വ്വാ​ഴ്ച ഡോ​ക്ട​ർ​മാ​ർ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ മ​രി​ച്ച നി​ല​യി​ലു​ള്ള കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്തു. യു​വ​തി ഇ​പ്പോ​ഴും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ തു​ട​രു​ക​യാ​ണ്.

ഹ​രി​യാ​ന​യി​ലെ പാ​നി​പ്പ​ത് സ്വ​ദേ​ശി​യാ​യ ബ​ബ്ലു എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ ഭ​ർ​ത്താ​വ്. ഇ​വ​ർ​ക്ക് ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളു​ണ്ട്. മൂ​ന്നാ​മ​ത്തെ കു​ട്ടി​യും പെ​ൺ​കു​ട്ടി​യാ​ണെ​ന്ന് ഭ്രൂ​ണ​ലിം​ഗ നി​ർ​ണ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ മ​ന​സ്സി​ലാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ്ര​തി ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച​തെ​ന്ന് യു​വ​തി​യു​ടെ കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

സം​ഭ​വ​ത്തി​ൽ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ പ്ര​സ​ക്ത​മാ​യ വ​കു​പ്പു​ക​ൾ പ്ര​കാ​രം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

Latest News

Corehub Up