ടോക്കിയൊ: ജപ്പാന് മാസ്റ്റേഴ്സ് ബാഡ്മിന്റണിന്റെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ പ്രീക്വാര്‍ട്ടറില്‍.
എട്ടാം സീഡായ ലക്ഷ്യ സെന്‍, ചൈനീസ് തായ്പെയിയുടെ ചി യു ജെന്നിനെ നേരിട്ടുള്ള ഗെയിമിനു തോല്പിച്ചു. സ്കോര്‍: 21-19, 21-18.
കിഡംബി ശ്രീകാന്തും പ്രീക്വാര്‍ട്ടറില്‍ ഇടംനേടി. മൂന്നു ഗെയിം നീണ്ട പോരാട്ടത്തില്‍ ഡെന്മാര്ക്കിന്റെ റാസ്മസ് ജെംകിനെയാണ് കിഡംബി ശ്രീകാന്ത് കീഴടക്കിയത്. 18-21, 21-16, 24-22നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ജയം.
അതേസമയം, മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ഹരിഹരന് - താനിഷ ക്രാസ്റ്റൊ കൂട്ടുകെട്ട് ആദ്യ റൗണ്ടില്‍ പുറത്തായി.