മക്കരപ്പറന്പ്: പഴമുള്ളൂർ സ്വദേശി ഉണ്ണികൃഷ്ണന്റെ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഓട്ടോതൊഴിലാളികൾ സമാഹരിച്ച് നൽകിയത് അഞ്ച് ലക്ഷത്തോളം രൂപ.
മക്കരപ്പറന്പിലെ ഓട്ടോ തൊഴിലാളികൾ ഓടിക്കിട്ടിയ ഒരു ദിവസത്തെ വരുമാനത്തിൽനിന്ന് ഒരു വിഹിതം നൽകിയും യാത്രക്കാരിൽനിന്ന് സംഭവാനകൾ സ്വീകരിച്ചും ബക്കറ്റ് പിരിവ് നടത്തിയും പ്രത്യേക കൗണ്ടർ സജീകരിച്ചുമാണ് ധനസഹായം കണ്ടെത്തിയത്.
ശക്തമായ ചൂടും പ്രതികൂല കാലാവസ്ഥയും കണക്കിലെടുക്കാതെയായിരുന്നു ഓട്ടോതൊഴിലാളികളുടെ ജീവകാരുണ്യ പ്രവർത്തനം.ധനശേഖരണ പ്രവർത്തനത്തിന് നാട്ടുകാരുടെയും യാത്രക്കാരുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും വ്യാപക പിന്തുണ ലഭിച്ചതായി സംഘാടകർ അറിയിച്ചു.