ആലപ്പുഴ: റോട്ടറി കപ്പിനായുള്ള നാലാമത് കിഡ്സ് ഓൾ കേരള ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് 2025 കാർമൽ അക്കാദമി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു.
ആലപ്പി ഈസ്റ്റ് റോട്ടറി ക്ലബ് പ്രസിഡന്റ് ജെ. വെങ്കിടാചലം ഉദ്ഘാടനം നിർവഹിച്ചു. ജനറൽ കൺവീനർ റോണി മാത്യു അധ്യക്ഷത വഹിച്ചു.
കാർമൽ അക്കാദമി ഇഎംഎച്ച്. സെക്കൻഡറി സ്കൂൾ മാനേജർ ഫാ. മാത്യു നടമുഖത്ത്, സ്റ്റാർട്ടിംഗ് ഫൈവ് സ്പോർട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് പ്രൊമോട്ടർ അജികുമാർ നായർ, ഓർഗനൈസിംഗ് സെക്രട്ടറി ജോൺ ജോർജ്, കെബിഎ സെക്രട്ടറി പി.സി. അന്റണി, എഡിബിഎ പിആർഒ തോമസ് മത്തായി കരിക്കംപള്ളിൽ, ജെയിൻ ജോസ്, ഹസീന അമൻ, അനിൽ എസ്. പൈ, രാജേശ്വരി നായർ, സാബു ജോസഫ്, സിറിയക് കുര്യൻ, ജോ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
ഡിസംബർ 30 വരെ നടക്കുന്ന ചാമ്പ്യൻഷിപ്പ് കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ (കെബിഎ) സംഘടിപ്പിക്കുകയും ആലപ്പി ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷൻ (എഡിബിഎ) ആതിഥേയത്വം വഹിക്കുകയും ചെയ്യുന്നു. റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റാണ് സ്പോൺസർ ചെയ്യുന്നത്.