Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kieron Pollard

ക​ളി​ക്ക​ള​ത്തി​ലെ പോ​രാ​ളി ഇ​നി പ​ട​നാ​യ​ക​ൻ; പൊ​ള്ളാ​ർ​ഡ് മും​ബൈ ഇ​ന്ത്യ​ൻ​സ് പ​രി​ശീ​ല​ക​ൻ

മും​ബൈ: ഐ​പി​എ​ല്ലി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ പു​തി​യ പ​രി​ശീ​ല​ക​നാ​യി വെ​സ്റ്റ് ഇ​ൻ​ഡീ​സ് മു​ൻ ഓ​ൾ​റൗ​ണ്ട​ർ കീ​റോ​ൺ പൊ​ള്ളാ​ർ​ഡി​നെ നി​യ​മി​ച്ചു. മ​ഹേ​ള ജ​യ​വ​ർ​ധ​നെ​ക്ക് പ​ക​ര​മാ​യി​ട്ടാ​ണ് പൊ​ള്ളാ​ർ​ഡി​നെ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ച​ത്. പ​തി​മൂ​ന്ന് സീ​സ​ണി​ൽ മും​ബൈ​ക്കു​വേ​ണ്ടി ക​ളി​ച്ച പൊ​ള്ളാ​ർ​ഡ് നാ​ലു വ​ർ​ഷം മു​ൻ​പാ​ണ് ടീ​മി​നോ​ട് വി​ട​പ​റ​ഞ്ഞ​ത്. 2013, 2015, 2017, 2019, 2020 വ​ർ​ഷ​ങ്ങ​ളി​ൽ ടീ​മി​ന് കി​രീ​ടം നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ക​യും ചെ​യ്തു.

2011, 2013 വ​ർ​ഷ​ങ്ങ​ളി​ൽ ചാ​മ്പ്യ​ൻ​സ് ലീ​ഗ് നേ​ടു​മ്പോ​ഴും പൊ​ള്ളാ​ർ​ഡ് മും​ബൈ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഐ​പി​എ​ല്ലി​ൽ 189 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 3412 റ​ൺ​സ് നേ​ടി​യ പൊ​ള്ളാ​ർ​ഡ് 69 വി​ക്ക​റ്റും വീ​ഴ്ത്തി​യി​ട്ടു​ണ്ട്. ക​ളി​ക്ക​ള​ത്തി​ൽ​നി​ന്ന് വി​ര​മി​ച്ച​ശേ​ഷം 2023 സീ​സ​ൺ മു​ത​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ ബാ​റ്റിം​ഗ് കോ​ച്ചാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. മു​ഖ്യ പ​രി​ശീ​ല​ക​നാ​യു​ള്ള നി​യ​മ​ന​ത്തി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച പൊ​ള്ളാ​ർ​ഡ്, മും​ബൈ ഇ​ന്ത്യ​ൻ​സ് ത​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ​യും ക​രി​യ​റി​ന്‍റെ​യും വ​ലി​യ ഭാ​ഗ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി.

ടീ​മു​മാ​യും ആ​രാ​ധ​ക​രു​മാ​യും ത​നി​ക്കു​ള്ള ബ​ന്ധം ഏ​റെ വ​ലു​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു ക​ളി​ക്കാ​ര​നാ​യും പി​ന്നീ​ട് പ​രി​ശീ​ല​ക​നാ​യും ടീ​മി​നൊ​പ്പം പ്ര​വ​ർ​ത്തി​ച്ച​തി​ലൂ​ടെ മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ പാ​ര​മ്പ​ര്യ​വും നീ​ല​യും സ്വ​ർ​ണ​വും നി​റ​ഞ്ഞ ജ​ഴ്‌​സി ധ​രി​ക്കു​ന്ന​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​വും ത​നി​ക്ക് ന​ന്നാ​യി അ​റി​യാ​മെ​ന്നും പൊ​ള്ളാ​ർ​ഡ് കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

Latest News

Corehub Up