Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kim Jong-un

മി​സൈ​ൽ പ​രീ​ക്ഷ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ച്ച് കിം ​ജോം​ഗ് ഉ​ൻ

സോ​ൾ: യു​ദ്ധ​ക്ക​പ്പ​ൽ സ​ന്ദ​ർ​ശി​ക്കു​ക​യും മി​സൈ​ൽ പ​രീ​ക്ഷ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക​യും ചെ​യ്ത് ഉ​ത്ത​ര​കൊ​റി​യ​ൻ രാ​ജ്യ​ത്ത​ല​വ​ൻ കിം ​ജോം​ഗ് ഉ​ൻ. ഉ​ത്ത​ര​കൊ​റി​യ നി​ർ​മി​ക്കു​ന്ന 5,000 ട​ൺ ഭാ​ര​മു​ള്ള ‘ചോ ​ഹ്യോ​ൺ-​ക്ലാ​സ്' ഡി​സ്ട്രോ​യ​റു​ക​ളി​ലെ ആ​ദ്യ യു​ദ്ധ​ക്ക​പ്പ​ലാ​യ ചോ ​ഹ്യോ​ൺ കിം ​സ​ന്ദ​ർ​ശി​ച്ച​താ​യി ഉ​ത്ത​ര​കൊ​റി​യ​ൻ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഉ​ത്ത​ര​കൊ​റി​യ​ൻ നാ​വി​ക​സേ​ന​യ്ക്ക് ശ​ക്ത​മാ​യ ആ​ക്ര​മ​ണ ശേ​ഷി ഉ​ണ്ടെ​ന്ന് കിം ​ജോം​ഗ് ഉ​ൻ പ​റ​ഞ്ഞ​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ നാ​വി​ക ശ​ക്തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി സേ​ന​യു​ടെ ക​പ്പ​ൽ​പ്പ​ട​യെ ന​വീ​ക​രി​ക്കു​ന്ന​ത് തു​ട​രു​മെ​ന്ന് കിം ​പ​റ​ഞ്ഞു. യു​എ​സും സ​ഖ്യ​ക​ക്ഷി​ക​ളും പ്ര​കോ​പ​നം തു​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​പ്പ​ലി​ൽ​നി​ന്ന് വി​ക്ഷേ​പി​ച്ച സ്ട്രാ​റ്റ​ജി​ക് ക്രൂ​യി​സ് മി​സൈ​ലി​ന്‍റെ പ​രീ​ക്ഷ​ണ വി​ക്ഷേ​പ​ണ​ത്തി​നും അ​ദ്ദേ​ഹം മേ​ൽ​നോ​ട്ടം വ​ഹി​ച്ചു. ക​പ്പ​ൽ​ശാ​ല​യി​ൽ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന അ​തേ ക്ലാ​സി​ലു​ള്ള മൂ​ന്നാ​മ​ത്തെ യു​ദ്ധ​ക്ക​പ്പ​ലി​നെ​ക്കു​റി​ച്ചും കിം ​ച​ർ​ച്ച ചെ​യ്ത​താ​യി ഉ​ത്ത​ര​കൊ​റി​യ​ൻ മാ​ധ്യ​മ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

നാ​വി​ക​സേ​ന​യു​ടെ ആ​ണ​വാ​യു​ധ വി​ക​സ​ന​ത്തി​ലെ പു​രോ​ഗ​തി​യി​ൽ താ​ൻ സം​തൃ​പ്ത​നാ​ണെ​ന്ന് കിം ​പ​റ​ഞ്ഞു.

Latest News

Corehub Up