Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KimberlyPowell

Kouthukam

ഭാ​ര്യ​യോ​ടു​ള്ള കു​റ്റ​സ​മ്മ​ത​ത്തി​ന് പി​ന്നാ​ലെ ക​മ്പ​നി​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​യു​മാ​യും ബ​ന്ധം! ജെ​ൻ​സ​ൻ ഹു​വാ​ങ്ങി​ന് ട്രോ​ൾ മ​ഴ

ലോ​ക​പ്ര​ശ​സ്ത ടെ​ക് ഭീ​മ​നാ​യ എ​ൻ​വി​ഡി​യ​യു​ടെ ത​ല​പ്പ​ത്തി​രി​ക്കു​ന്ന ജെ​ൻ​സ​ൻ ഹു​വാ​ങ്ങി​ന്‍റെ സ്വ​കാ​ര്യ​ജീ​വി​തം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും മാ​ധ്യ​മ​ങ്ങ​ളി​ലും വ​ലി​യ കോ​ലാ​ഹ​ല​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

ഭാ​ര്യ​യോ​ട് താ​ൻ വ​ഞ്ച​ന കാ​ട്ടി​യെ​ന്ന് സി​ഇ​ഒ ത​ന്നെ പ​ര​സ്യ​മാ​യി സ​മ്മ​തി​ച്ച​തി​ന് പി​ന്നാ​ലെ പു​റ​ത്തു​വ​ന്ന പു​തി​യ വി​വ​ര​ങ്ങ​ൾ ഓ​ൺ​ലൈ​ൻ ലോ​ക​ത്ത് മീ​മു​ക​ൾ​ക്കും ട്രോ​ളു​ക​ൾ​ക്കും പു​തി​യ വ​ഴി​ത്തി​രി​വാ​യി മാ​റി​യി​രി​ക്കു​ന്നു.

ത​ന്‍റെ പ്ര​വൃ​ത്തി​ക​ൾ കു​ടും​ബ​ത്തെ വേ​ദ​നി​പ്പി​ച്ചു​വെ​ന്നും അ​തി​ന് യാ​തൊ​രു ന്യാ​യീ​ക​ര​ണ​വു​മി​ല്ലെ​ന്നും ജീ​വ​ന​ക്കാ​ർ​ക്ക് അ​യ​ച്ച സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് 63-കാ​ര​നാ​യ ഹു​വാ​ങ് ആ​ദ്യം തു​റ​ന്നു​പ​റ​ഞ്ഞ​ത്. ചൈ​നീ​സ് വ്യ​വ​സാ​യി​യാ​യ ആ​ലീ​സ് ഹു​വാ​ങ്ങു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ഈ ​കു​റ്റ​സ​മ്മ​തം.

അ​മേ​രി​ക്ക​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ആ​ലീ​സ് ചൈ​ന​യ്ക്കാ​യി വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ന്ന വ്യ​ക്തി​യാ​ണെ​ന്ന് സം​ശ​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും ചൈ​ന ഈ ​ആ​രോ​പ​ണം ത​ള്ളി​ക്ക​ള​ഞ്ഞി​രു​ന്നു.

എ​ൻ​വി​ഡി​യ​യു​ടെ അ​ത്യാ​ധു​നി​ക ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ചി​പ്പു​ക​ൾ ചൈ​നീ​സ് ക​മ്പ​നി​ക​ൾ​ക്ക് എ​ത്തി​ച്ചു​കൊ​ടു​ക്കാ​ൻ 'മെ​ഗാ​സ്പീ​ഡ്' എ​ന്ന സ്ഥാ​പ​നം സ​ഹാ​യി​ച്ചോ എ​ന്ന അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ലാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.

എ​ന്നാ​ൽ ഈ ​വി​വാ​ദ​ങ്ങ​ൾ അ​വി​ടെ അ​വ​സാ​നി​ച്ചി​ല്ല. ന​വം​ബ​ർ പ​തി​നൊ​ന്നി​ന് പ്ര​മു​ഖ മാ​ധ്യ​മ​മാ​യ 'ന്യൂ​യോ​ർ​ക്ക് ടൈം​സ്' പു​റ​ത്തു​വി​ട്ട മ​റ്റൊ​രു ഞെ​ട്ടി​ക്കു​ന്ന റി​പ്പോ​ർ​ട്ട് ക​ഥ​യെ​ത്ത​ന്നെ മാ​റ്റി​മ​റി​ച്ചു.

എ​ൻ​വി​ഡി​യ​യു​ടെ ഹെ​ൽ​ത്ത്‌​കെ​യ​ർ വി​ഭാ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റാ​യ കിം​ബ​ർ​ലി പ​വ​ലു​മാ​യി ജെ​ൻ​സ​ൻ ഹു​വാ​ങ് ബ​ന്ധ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന വി​വ​ര​മാ​ണ് ഈ ​പു​തി​യ റി​പ്പോ​ർ​ട്ട് പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്.

ക​മ്പ​നി​യി​ലെ മു​ൻ ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ഉ​ദ്ധ​രി​ച്ചാ​ണ് ഈ ​വി​വ​രം പു​റ​ത്തു​വ​ന്ന​ത്. 2008 മു​ത​ൽ എ​ൻ​വി​ഡി​യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 48-കാ​രി​യാ​യ കിം​ബ​ർ​ലി പി​ന്നീ​ട് ക​മ്പ​നി​യു​ടെ ഉ​ന്ന​ത പ​ദ​വി​ക​ളി​ലേ​ക്ക് ഉ​യ​രു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും മ​റ്റ് വി​വാ​ഹ​ബ​ന്ധ​ങ്ങ​ളി​ൽ തു​ട​രു​മ്പോ​ഴാ​ണ് ഈ ​സം​ഭ​വ​ങ്ങ​ൾ എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ സാ​ൻ ഹോ​സെ​യി​ൽ ന​ട​ന്ന എ​ൻ​വി​ഡി​യ​യു​ടെ ജി​ടി​സി വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​നി​ടെ ഒ​രു ഹോ​ട്ട​ലി​ൽ വെ​ച്ച് ഇ​രു​വ​രും ത​മ്മി​ലു​ള്ള അ​ടു​പ്പം ചി​ല​ർ ക​ണ്ടി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ലോ​ക​ത്തെ ന​യി​ക്കു​ന്ന ഒ​രു മു​ൻ​നി​ര ടെ​ക് ക​മ്പ​നി​യു​ടെ സി​ഇ​ഒ ഇ​ത്ത​ര​ത്തി​ലു​ള്ള വി​വാ​ദ​ങ്ങ​ളി​ൽ പെ​ട്ട​ത് സ​മൂ​ഹ​മാ​ധ്യ​മ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വ​ലി​യ​തോ​തി​ൽ ആ​ഘോ​ഷി​ക്കാ​നു​ള്ള വ​ക​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

തു​ട​ക്ക​ത്തി​ൽ ഹു​വാ​ങ്ങി​ന്‍റെ കു​റ്റ​സ​മ്മ​തം മാ​ത്ര​മാ​യി​രു​ന്നു ച​ർ​ച്ച​യെ​ങ്കി​ൽ, ക​മ്പ​നി​ക്കു​ള്ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​യു​മാ​യു​ള്ള ബ​ന്ധം കൂ​ടി പു​റ​ത്തു​വ​ന്ന​തോ​ടെ ട്രോ​ളു​ക​ളും മീ​മു​ക​ളും പു​തി​യ ത​ല​ത്തി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ന്നു.

ആ​ദ്യ​ഘ​ട്ട​ത്തി​ലെ ചൈ​നീ​സ് ബ​ന്ധ​ത്തി​ന്‍റെ ക​ഥ​ക​ളി​ൽ തു​ട​ങ്ങി ഇ​പ്പോ​ൾ ക​മ്പ​നി​ക്കു​ള്ളി​ലെ ബ​ന്ധം വ​രെ​യു​ള്ള ഓ​രോ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളും വ​ലി​യ രീ​തി​യി​ലു​ള്ള ഓ​ൺ​ലൈ​ൻ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up