Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KingCobra

ബെൽറ്റെന്ന് കരുതി, എടുക്കാൻ നോക്കിയപ്പോൾ രാജവെമ്പാല

എരുമേലി: ഏയ്ഞ്ചൽവാലിയിൽ വീട്ടിൽ കയറിയ രാജവെമ്പാലയെ വനം വകുപ്പ് അധിക്യതർ പിടികൂടി. ഇന്നു രാവിലെ ഏഴിനു പൊങ്ങന്താനം ബാബുവിന്‍റെ വീട്ടിലാണ് പാമ്പ് കയറിയത്.

മുറിയിൽ ബെൽറ്റ് വീണു കിടക്കുകയാണെന്നു കരുതി എടുക്കാൻ ചെന്നപ്പോഴാണ് പാമ്പാണെന്ന് മനസിലായത്. തുടർന്ന് പാമ്പ് ബാത്റൂമിലേക്കു കയറുകയായിരുന്നു. ഉടൻതന്നെ വീട്ടുകാർ കതകടച്ചു വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

എഴുകുമൺ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് ആർആർടി സംഘം മണിക്കൂറുകൾ പരിശ്രമിച്ചാണ് പാമ്പിനെ പിടികൂടിയത്. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ ടാപ്പിംഗിനു പോയ വയോധികനെ കാട്ടുപന്നി ആക്രമിച്ചിരുന്നു.

അതേസമയം, തലനാരിഴയ്ക്ക് രാജവെമ്പാലയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് വീട്ടുകാർ. രാജവെമ്പാല വീടിനകത്ത് എങ്ങനെ എത്തിയെന്നതും വീട്ടുകാർക്ക് തിരിച്ചറിയാനായിട്ടില്ല. ഈ പ്രദേശത്ത് ഇനിയും രാജവെമ്പാല കാണുമെന്ന ഭീതിയും നാട്ടുകാർക്കുണ്ട്. എന്തായാലും വീടിനുള്ളിലും അതീവ ശ്രദ്ധ വേണമെന്ന സ്ഥിതിയിലാണ് കാര്യങ്ങൾ. 

Latest News

Corehub Up