Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KingFahadAirport

സൗ​ദി അ​റേ​ബ്യ​യി​ലെ കിംഗ് ഫ​ഹ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ക്ര​മ​ണം: ഒ​രു ഇ​ന്ത്യ​ൻ പൗ​ര​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

ന്യൂ​ഡ​ൽ​ഹി: സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മാ​മി​ലു​ള്ള കിംഗ് ഫ​ഹ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​സം​ഖ്യ ര​ണ്ടാ​യി. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഒ​രു ഇ​ന്ത്യ​ൻ പൗ​ര​നും ഉ​ൾ​പെടു​ന്നു​വെ​ന്ന് രാ​ജ്യ​ത്തെ സി​വി​ലി​യ​ൻ ഏ​വി​യേ​ഷ​ൻ അ​ഥോ​റി​റ്റി സ്ഥി​രീ​ക​രി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

സൗ​ദി​യി​ലെ പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി മു​ൻ​കാ​ല​ങ്ങ​ളി​ലും ഹൂ​തി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് മി​സൈ​ൽ-​പ്രൊ​ജ​ക്റ്റൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ള്ള​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

സൗ​ദി അ​റേ​ബ്യ​യി​ലെ നി​ല​വി​ലെ സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത്, അ​ത്യാ​വ​ശ്യ ജീ​വ​ന​ക്കാ​ര​ല്ലാ​ത്ത അ​മേ​രി​ക്ക​ൻ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് രാ​ജ്യ​ത്ത് നി​ന്ന് മ​ട​ങ്ങി​പ്പോ​കാ​ൻ യുഎ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ എ​ത്ര​യെ​ന്ന് അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തി​വ​രി​ക​യാ​ണ്.

Latest News

Corehub Up