Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KingHaakonVIII

Europe

നോ​ർ​വേ​യു​ടെ പു​തി​യ രാ​ജാ​വാ​യി ഹാ​ക്കോ​ൺ എ​ട്ടാ​മ​ൻ അ​ധി​കാ​ര​മേ​റ്റു

ഓ​സ്‌​ലോ: നോ​ർ​വേ​യു​ടെ പു​തി​യ രാ​ജാ​വാ​യി ഹാ​ക്കോ​ൺ എ​ട്ടാ​മ​ൻ ഔ​ദ്യോ​ഗി​ക​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു.

രാ​ജ്യ​ത്തി​ന്‍റെ പാ​ർ​ല​മെ​ന്‍റാ​യ സ്റ്റോ​ർ​ട്ടിം​ഗി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് 53 വ​യ​സു​കാ​ര​നാ​യ ഹാ​ക്കോ​ൺ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ പ​ര​മാ​ധി​കാ​ര പ​ദ​വി ഏ​റ്റെ​ടു​ത്ത​ത്.

പി​താ​വ് ഹാ​റാ​ൾ​ഡ് അ​ഞ്ചാ​മ​ന്‍റെ വി​യോ​ഗ​ത്തെ തു​ട​ർ​ന്നാ​ണ് അ​ധി​കാ​ര കൈ​മാ​റ്റം. ദീ​ർ​ഘ​നാ​ളാ​യി വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ടി​രു​ന്ന ഹാ​റാ​ൾ​ഡ് അ​ഞ്ചാ​മ​ൻ ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് അ​ന്ത​രി​ച്ച​ത്.

കൊ​ട്ടാ​ര​ത്തി​ൽ​നി​ന്ന് പാ​ർ​ല​മെ​ന്‍റി​ലെ​ത്തി​യ പു​തി​യ രാ​ജാ​വി​നെ പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ മ​സൂ​ദ് ഘ​ര​ഖാ​നി സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്ന് പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ രാ​ജ്യ​ത്തിന്‍റെ ഭ​ര​ണ​ഘ​ട​ന​യും നി​യ​മ​ങ്ങ​ളും സം​ര​ക്ഷി​ച്ച് ഭ​ര​ണം ന​ട​ത്തു​മെ​ന്ന് ഹാ​ക്കോ​ൺ എ​ട്ടാ​മ​ൻ ദൈ​വ​നാ​മ​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

ഹാ​റാ​ൾ​ഡ് അ​ഞ്ചാ​മ​ന് ഔ​ദ്യോ​ഗി​ക വി​ട​വാ​ങ്ങ​ൽ സെ​പ്റ്റം​ബ​ർ ഒമ്പതിന്

​അ​ന്ത​രി​ച്ച ഹാ​റാ​ൾ​ഡ് അ​ഞ്ചാ​മ​ൻ രാ​ജാ​വി​ന്‍റെ മൃതദേഹം റോ​യ​ൽ പാ​ല​സി​ലെ ചാ​പ്പ​ലി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചി​രി​ക്കു​ക​യാ​ണ്.

ലോ​ക​നേ​താ​ക്ക​ളും വി​വി​ധ രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കു​ന്ന ഔ​ദ്യോ​ഗി​ക സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ സെ​പ്റ്റം​ബ​ർ ഒമ്പതിന് ​ന​ട​ക്കും.

സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ മെ​റ്റെ-​മാ​രി​റ്റ് രാ​ജ്ഞി പ​ങ്കെ​ടു​ത്തി​ല്ല

പു​തി​യ രാ​ജാ​വി​ന്‍റെ ഭാ​ര്യ​യും രാ​ജ്ഞി​യു​മാ​യ മെ​റ്റെ-​മാ​രി​റ്റ് സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​ല്ല. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ അ​വ​ർ ഡോ​ക്ട​ർ​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നാ​ണ് വി​വ​രം.

ക​ഴി​ഞ്ഞ ജൂ​ണി​ൽ ശ്വാ​സ​കോ​ശ മാ​റ്റി​വയ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​യി​രു​ന്ന മെ​റ്റെ-​മാ​രി​റ്റി​ന് തു​ട​ർ​ചി​കി​ത്സ​യ്ക്കി​ടെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ടി​രു​ന്നു.

പു​തി​യ അ​ധ്യാ​യ​ത്തി​ലേ​ക്ക് നോ​ർ​വേ

നൂ​റ്റാ​ണ്ടു​ക​ളോ​ളം പ​ഴ​ക്ക​മു​ള്ള രാ​ജ​പാ​ര​മ്പ​ര്യ​മാ​ണ് നോ​ർ​വേ​യ്ക്കു​ള്ള​ത്. 1905ൽ ​സ്വീ​ഡ​നി​ൽ​നി​ന്ന് സ്വാ​ത​ന്ത്ര്യം നേ​ടി​യ​തി​ന് ശേ​ഷം ജ​ന​ഹി​ത​പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് രാ​ജ്യ​ത്ത് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ രാ​ജ​വാ​ഴ്ച തു​ട​രാ​ൻ തീ​രു​മാ​നി​ച്ച​ത്.

രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​നി​ർ​വ​ഹ​ണ അ​ധി​കാ​രം ജ​നാ​ധി​പ​ത്യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​രി​നാ​ണെ​ങ്കി​ലും ന​യ​ത​ന്ത്ര​രം​ഗ​ത്തും അ​ന്താ​രാ​ഷ്ട്ര വേ​ദി​ക​ളി​ൽ നോ​ർ​വേ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​തി​ലും രാ​ജ​കു​ടും​ബം പ്ര​ധാ​ന​പ്പെ​ട്ട ഔ​ദ്യോ​ഗി​ക പ​ങ്ക് വ​ഹി​ക്കു​ന്നു.

ജ​ന​പ്രി​യ​നാ​യ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന ഹാ​റാ​ൾ​ഡ് അ​ഞ്ചാ​മ​ന്‍റെ വി​യോ​ഗ​ത്തി​ൽ രാ​ജ്യം ദുഃ​ഖ​ത്തി​ലാ​ഴു​മ്പോ​ൾ, പു​തി​യ രാ​ജാ​വ് ഹാ​ക്കോ​ൺ എ​ട്ടാ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നോ​ർ​വേ പു​തി​യൊ​രു അ​ധ്യാ​യ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്.

Latest News

Corehub Up