Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KingKhan

'ഷാരൂഖ് ഖാൻ വെറുമൊരു നടനല്ല, അത്ഭുതമാണ്' : ബോളിവുഡ് മോഹവുമായി ഹോളിവുഡ് സുന്ദരി സോഫി ടർണർ

ലോ​ക​മെ​മ്പാ​ടു​മു​ള്ള സി​നി​മാ​പ്രേ​മി​ക​ളെ ഒ​രു​പോ​ലെ ആ​വേ​ശം കൊ​ള്ളി​ക്കു​ന്ന പേ​രാ​ണ് ഷാ​രൂ​ഖ് ഖാ​ൻ എ​ന്ന​ത് ഒ​രി​ക്ക​ൽ കൂ​ടി അ​ടി​വ​ര​യി​ടു​ന്ന​താ​ണ് ഹോ​ളി​വു​ഡ് താ​രം സോ​ഫി ട​ർ​ണ​റു​ടെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ.

പ്ര​ശ​സ്ത​മാ​യ 'ഗെ​യിം ഓ​ഫ് ത്രോ​ൺ​സ്' പ​ര​മ്പ​ര​യി​ലൂ​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട സോ​ഫി, അ​ടു​ത്തി​ടെ ന​ൽ​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് ബോ​ളി​വു​ഡി​നോ​ടും കിം​ഗ് ഖാ​നോ​ടു​മു​ള്ള ത​ന്‍റെ ആ​രാ​ധ​ന തു​റ​ന്നു​പ​റ​ഞ്ഞ​ത്.

ത​നി​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട താ​രം ആ​രാ​ണെ​ന്ന ചോ​ദ്യ​ത്തി​ന് ഒ​ട്ടും സം​ശ​യ​മി​ല്ലാ​തെ ഷാ​രൂ​ഖ് ഖാ​ൻ ആ​ണ് ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ന​ട​ൻ (Greatest of All Time - GOAT) എ​ന്ന് അ​വ​ർ മ​റു​പ​ടി ന​ൽ​കി.

ഷാ​രൂ​ഖി​നൊ​പ്പം ത​ന്നെ ദീ​പി​ക പ​ദു​കോ​ണി​ന്‍റെ അ​ഭി​ന​യ മി​ക​വി​നെ​യും സോ​ഫി പ്ര​ത്യേ​കം പ്ര​ശം​സി​ച്ചു. ആ​ർ​ആ​ർ​ആ​ർ പോ​ലു​ള്ള ഇ​ന്ത്യ​ൻ ചി​ത്ര​ങ്ങ​ൾ താ​ൻ ആ​സ്വ​ദി​ച്ചു ക​ണ്ട​താ​യും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

വെ​റു​മൊ​രു ആ​രാ​ധ​ന എ​ന്ന​തി​ലു​പ​രി ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ ഭാ​ഗ​മാ​കാ​നു​ള്ള ത​ന്‍റെ താ​ല്പ​ര്യ​വും സോ​ഫി മ​റ​ച്ചു​വെ​ച്ചി​ല്ല. പാ​ശ്ചാ​ത്യ സി​നി​മ​ക​ളി​ൽ നി​ന്നും തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ദൃ​ശ്യ​വി​രു​ന്നും നി​ർ​മാ​ണ രീ​തി​യു​മാ​ണ് ബോ​ളി​വു​ഡി​ലേ​തെ​ന്നും, അ​വി​ടു​ത്തെ വ​ർ​ണാ​ഭ​മാ​യ പാ​ട്ടു​ക​ളി​ലും നൃ​ത്ത​ങ്ങ​ളി​ലും അ​ഭി​ന​യി​ക്കാ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും താ​രം വെ​ളി​പ്പെ​ടു​ത്തി.

2018-ൽ ​പ്രി​യ​ങ്ക ചോ​പ്ര​യു​ടെ​യും നി​ക് ജോ​നാ​സി​ന്‍റെ​യും വി​വാ​ഹ​ത്തി​നാ​യി ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ത​ന്നെ ഇ​വി​ടു​ത്തെ സം​സ്കാ​രം സോ​ഫി​യെ ആ​ക​ർ​ഷി​ച്ചി​രു​ന്നു.

ഷാ​രൂ​ഖ് ഖാ​ൻ എ​ന്ന വ്യ​ക്തി​പ്ര​ഭാ​വ​ത്തി​ന് മു​ന്നി​ൽ വി​സ്മ​യി​ച്ചു നി​ൽ​ക്കു​ന്ന വി​ദേ​ശ താ​രം സോ​ഫി ട​ർ​ണ​റ​ല്ല മാ​ത്ര​ക​മ​ല്ല, ഹാ​രി പോ​ട്ട​റി​ലൂ​ടെ വി​സ്മ​യി​പ്പി​ച്ച ഡാ​നി​യ​ൽ റാ​ഡ്ക്ലി​ഫ്, ഷാ​രൂ​ഖി​ന്‍റെ സ്റ്റൈ​ലി​നെ​യും പെ​രു​മാ​റ്റ രീ​തി​യെ​യും പ​ല​പ്പോ​ഴും പു​ക​ഴ്ത്തി​യി​ട്ടു​ണ്ട്.

താ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ലി​യൊ​രു ആ​രാ​ധ​ക​നാ​ണെ​ന്നാ​ണ് ഡാ​നി​യ​ൽ മു​ൻ​പ് പ​റ​ഞ്ഞി​ട്ടു​ള്ള​ത്. അ​തു​പോ​ലെ 'ട്വി​ലൈ​റ്റ്' സി​നി​മ​ക​ളി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ ക്രി​സ്റ്റ​ൻ സ്റ്റു​വ​ർ​ട്ടും ഷാ​രൂ​ഖി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ താ​ൻ ഹി​ന്ദി പ​ഠി​ക്കാ​ൻ പോ​ലും ത​യ്യാ​റാ​ണെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ട്.

ലി​യോ​നാ​ർ​ഡോ ഡി​കാ​പ്രി​യോ, ടോം ​ഹി​ഡി​ൽ​സ്റ്റ​ൺ, ജോ​ൺ സീ​ന, ലേ​ഡി ഗാ​ഗ എ​ന്നി​ങ്ങ​നെ ലോ​ക​പ്ര​ശ​സ്ത​രാ​യ നി​ര​വ​ധി താ​ര​ങ്ങ​ൾ പ​ല​പ്പോ​ഴാ​യി ഷാ​രൂ​ഖ് ഖാ​ൻ എ​ന്ന ഇ​ന്ത്യ​ൻ സൂ​പ്പ​ർ താ​ര​ത്തോ​ട് ത​ങ്ങ​ൾ​ക്കു​ള്ള സ്നേ​ഹ​വും ബ​ഹു​മാ​ന​വും വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​വ​രാ​ണ്.

അ​തി​ർ​ത്തി​ക​ൾ ക​ട​ന്നു​ള്ള ഈ ​അം​ഗീ​കാ​ര​ങ്ങ​ൾ ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ​യും ഷാ​രൂ​ഖ് ഖാ​ൻ എ​ന്ന താ​ര​ത്തി​ന്‍റെ​യും ആ​ഗോ​ള പ്ര​ശ​സ്തി​യെ​യാ​ണ് വീ​ണ്ടും തെ​ളി​യി​ക്കു​ന്ന​ത്.

Latest News

Corehub Up