വിജയ് ദേവരക്കൊണ്ട നായകനായെത്തിയ കിംഗ്ഡം രണ്ടാം ഭാഗം ഉപേക്ഷിച്ചു. നിര്‍മാതാവ് നാഗവംശിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിജയ് ദേവരകൊണ്ട നായകനായി 2025ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു കിംഗ്ഡം. പിന്നീട് ഇതിന്റെ തുടർച്ചയായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കിംഗ്ഡം 2.
ഒരു ആക്ഷൻ ത്രില്ലർ ബിഗ് ബജറ്റ് ചിത്രമായാണ് കിംഗ്ഡം എത്തിയത്. എന്നാൽ ചിത്രം പ്രതീക്ഷിച്ച വിജയം തിയറ്ററിലുണ്ടാക്കിയില്ല. ആദ്യ ചിത്രത്തിന് രണ്ടാം ഭാഗം വരുമെന്ന് സൂചനകള്‍ തുടക്കം തൊട്ട് ഉണ്ടായിരുന്നു.
ഐഡില്‍ ബ്രെയിന്‍ നൽകിയ അഭിമുഖത്തിലാണ് നിർമാതാവ് നാഗവംശി ചിത്രം ഉപേക്ഷിച്ചതായി പറഞ്ഞത്. എന്നാൽ കിംഗ്ഡം പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാതെ പോയതല്ല രണ്ടാം ഭാഗം ഉപേക്ഷിക്കാൻ കാരണമെന്ന് നാഗവംശി പറഞ്ഞു.
ഐഡില്‍ ബ്രെയിന്‍ നൽകിയ അഭിമുഖത്തിലാണ് നിർമാതാവ് നാഗവംശി ചിത്രം ഉപേക്ഷിച്ചതായി പറഞ്ഞത്.
എന്നാൽ കിംഗ്ഡം പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാതെ പോയതല്ല രണ്ടാം ഭാഗം ഉപേക്ഷിക്കാൻ കാരണമെന്ന് നാഗവംശി പറഞ്ഞു. സിനിമ എന്തുകൊണ്ട് ഉപേക്ഷിച്ചു എന്ന് പറഞ്ഞിട്ട് ഇനി കാര്യമില്ല. അത് സംവിധായകൻ ഗൗതമിന് ഏറെ വിഷമമുണ്ടാക്കും. ഞങ്ങളുടെ സൗഹൃദം തുടരും . ഗൗതം തിന്നനൂരിക്കൊപ്പം മറ്റൊരു സിനിമ ഉടൻ ഉണ്ടാകുമെന്നും നാഗവംശി പറഞ്ഞു.