Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KitKat

Viral

12 ട​ൺ കി​റ്റ്കാ​റ്റ് ചോ​ക്ലേ​റ്റ് മോ​ഷ്ടി​ച്ചു; പി​ന്നാ​ലെ മീം ​യു​ദ്ധം, പ​ങ്കു​ചേ​ർ​ന്ന് കേ​ര​ള ടൂ​റി​സ​വും

ല​ണ്ട​ൻ: യൂ​റോ​പ്പി​നെ അ​മ്പ​ര​പ്പി​ച്ച് വ​ൻ ചോ​ക്ലേ​റ്റ് മോ​ഷ​ണം. ഇ​റ്റ​ലി​യി​ലെ ഫാ​ക്ട​റി​യി​ൽ നി​ന്ന് പോ​ള​ണ്ടി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന ട്ര​ക്കി​ൽ നി​ന്ന് ഏ​ക​ദേ​ശം 12 ട​ൺ കി​റ്റ്കാ​റ്റ് ചോ​ക്ലേ​റ്റ് ബാ​റു​ക​ളാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്. 4,13,793 ചോ​ക്ലേ​റ്റ് ബാ​റു​ക​ളാ​ണ് ട്ര​ക്കി​ലു​ണ്ടാ​യി​രു​ന്ന​ത്. ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ കൊ​ണ്ടു​പോ​യ ഷി​പ്‌​മെ​ന്‍റാ​ണ് മോ​ഷ​ണം പോ​യ​ത്.

എ​ന്നാ​ൽ ഈ ​വ​ൻ മോ​ഷ​ണ​വാ​ർ​ത്ത​യേ​ക്കാ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത് കി​റ്റ്കാ​റ്റ് ക​മ്പ​നി ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ച രീ​തി​യാ​ണ്. ത​ങ്ങ​ളു​ടെ പ്ര​ശ​സ്ത​മാ​യ 'ഹാ​വ് എ ​ബ്രേ​ക്ക്' എ​ന്ന ടാ​ഗ്‌​ലൈ​ൻ ഉ​പ​യോ​ഗി​ച്ച് കി​റ്റ്കാ​റ്റ് ന​ട​ത്തി​യ ത​മാ​ശ ക​ല​ർ​ന്ന പ്ര​തി​ക​ര​ണം നി​മി​ഷ​നേ​രം കൊ​ണ്ട് വൈ​റ​ലാ​യി. "ഞ​ങ്ങ​ൾ എ​പ്പോ​ഴും ആ​ളു​ക​ളോ​ട് ഒ​രു ബ്രേ​ക്ക് എ​ടു​ക്കാ​ൻ പ​റ​യാ​റു​ണ്ട്, എ​ന്നാ​ൽ മോ​ഷ്ടാ​ക്ക​ൾ അ​ത് അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ എ​ടു​ത്ത് 12 ട​ൺ ചോ​ക്ലേ​റ്റു​മാ​യി മു​ങ്ങി​ക്ക​ള​ഞ്ഞു എ​ന്നാ​യി​രു​ന്നു ക​മ്പ​നി​യു​ടെ പ്ര​തി​ക​ര​ണം.

കി​റ്റ്കാ​റ്റി​ന്‍റെ ഈ ​പോ​സ്റ്റി​ന് പി​ന്നാ​ലെ ലോ​ക​പ്ര​ശ​സ്ത​മാ​യ മ​റ്റ് ബ്രാ​ൻ​ഡു​ക​ളും ഈ '​ട്രോ​ൾ' യു​ദ്ധ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. ത​ങ്ങ​ൾ പു​തി​യ 'കി​റ്റ്കാ​റ്റ് പി​സ്സ' വി​ൽ​ക്കാ​ൻ തു​ട​ങ്ങു​ക​യാ​ണെ​ന്ന് ഡൊ​മി​നോ​സും, ത​ങ്ങ​ളു​ടെ 12-ാമ​ത്തെ ര​ഹ​സ്യ ചേ​രു​വ പ​രീ​ക്ഷി​ക്കാ​ൻ എ​ടു​ത്ത​താ​ണെ​ന്ന് കെ​എ​ഫ്സി​യും പ​രി​ഹ​സി​ച്ചു. മൈ​ക്രോ​സോ​ഫ്റ്റ്, സെ​വ​ൻ ഇ​ല​വ​ൻ തു​ട​ങ്ങി​യ വ​മ്പ​ന്മാ​രും ഈ ​ത​മാ​ശ​യി​ൽ പ​ങ്കു​ചേ​ർ​ന്ന​തോ​ടെ സം​ഭ​വം ആ​ഗോ​ള​ത​ല​ത്തി​ൽ ച​ർ​ച്ച​യാ​യി.

ര​സ​ക​ര​മാ​യ മ​റ്റൊ​രു കാ​ര്യം, ഈ ​ച​ർ​ച്ച​യി​ൽ കേ​ര​ള ടൂ​റി​സ​വും ഇ​ടം​പി​ടി​ച്ചു എ​ന്ന​താ​ണ്. ചോ​ക്ലേ​റ്റ് മോ​ഷ്ടാ​ക്ക​ൾ കേ​ര​ള​ത്തി​ലെ കാ​യ​ലു​ക​ളി​ലോ ബീ​ച്ചു​ക​ളി​ലോ എ​ത്തി​യി​ട്ടി​ല്ലെ​ന്നും, യ​ഥാ​ർ​ത്ഥ​ത്തി​ലൊ​രു 'ബ്രേ​ക്ക്' എ​ടു​ക്കാ​ൻ മോ​ഷ്ടാ​ക്ക​ൾ​ക്കും മ​റ്റു​ള്ള​വ​ർ​ക്കും ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് വ​രാ​മെ​ന്നും കേ​ര​ള ടൂ​റി​സം കു​റി​ച്ചു.മോ​ഷ​ണം പോ​യ ചോ​ക്ലേ​റ്റു​ക​ൾ ക​ണ്ടെ​ത്താ​ൻ ഓ​രോ പാ​ക്ക​റ്റി​ലു​മു​ള്ള ബാ​ച്ച് കോ​ഡു​ക​ൾ സ്കാ​ൻ ചെ​യ്യാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് നി​ർ​മ്മാ​താ​ക്ക​ളാ​യ നെ​സ്‌​ലെ അ​റി​യി​ച്ചു. വി​പ​ണി​യി​ൽ ചോ​ക്ലേ​റ്റ് ദൗ​ർ​ല​ഭ്യം ഉ​ണ്ടാ​കി​ല്ലെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

 

 

Latest News

Corehub Up