Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kites

Sunday Feature

പ​ട്ട​ങ്ങ​ള്‍ പ​റ​ക്കും​പോ​ലെ ആ​കാ​ശം​നി​റ​യെ വി​മാ​ന​ങ്ങ​ൾ

ചെ​റി​യ, ഇ​ട​ത്ത​രം വി​മാ​ന​ങ്ങ​ള്‍ ഇ​റ​ങ്ങു​ക​യും ഉ​യ​രു​ക​യും ചെ​യ്യു​ന്ന അ​മേ​രി​ക്ക​യി​ലെ നൂ​റു ക​ണ​ക്കി​നു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൊ​ന്നാ​ണ് വി​സ്കാ​ന്‍​സ​ന്‍ സം​സ്ഥാ​ന​ത്തെ വി​ന​ബേ​യ്ഗോ കൗ​ണ്ടി​യി​ലു​ള്ള വി​റ്റ്മ​ന്‍ എ​യ​ര്‍​പോ​ര്‍​ട്ട്. എ​ല്ലാ വ​ര്‍​ഷ​വും ജൂ​ലൈ അ​വ​സാ​ന ആ​ഴ്ച​യി​ല്‍ വി​റ്റ്മ​നും അ​ടു​ത്തു​ള്ള ചെ​റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളും കാ​ഴ്ച​ക്കാ​രെ​ക്കൊ​ണ്ടു നി​റ​യും.

ആ​കാ​ശം നി​റ​യെ പ​ട്ട​ങ്ങ​ള്‍ പ​റ​ക്കും പോ​ലെ പ​ല ഇ​ന​ത്തി​ലും ത​ര​ത്തി​ലും നി​റ​ത്തി​ലും വ​ലി​പ്പ​ത്തി​ലു​മു​ള്ള വി​മാ​ന​ങ്ങ​ൾ. വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ട​ത​ട​വി​ല്ലാ​തെ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​നു സ​ന്ദ​ര്‍​ശ​ക​ര്‍ എ​യ​ര്‍​ഷോ ആ​സ്വ​ദി​ക്കാ​നെ​ത്തും. ഇ​ക്കൊ​ല്ല​ത്തെ എ​യ​ര്‍​ഷോ ഇ​ന്നേ ദി​വ​സം സ​മാ​പി​ക്കു​മ്പോ​ൾ, 67,242 മാ​ത്രം ജ​ന​സം​ഖ്യ​യു​ള്ള ഓ​ഷ്കോ​ഷ് പ​ട്ട​ണ​ത്തി​ല്‍ ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ല്‍ പ​തി​നാ​യി​ര​ത്തി​ലേ​റെ ചെ​റു​വി​മാ​ന​ങ്ങ​ള്‍ ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. വി​മാ​നം പ​റ​ത്തു​ന്ന​വ​രും കാ​ണാ​ന്‍ എ​ത്തി​യ​വ​രും ക​ച്ച​വ​ട സം​രം​ഭ​ക​രും പൊ​ലീ​സും എ​ല്ലാം​കൂ​ടി ഏ​ഴ​ര ല​ക്ഷ​ത്തി​ലേ​റെ പേ​രാ​ണ് തി​ങ്ങി​ക്കൂ​ടി​യ​ത്.

94 രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു പ​തി​നാ​യി​ര​ത്തി​ലേ​റെ വി​മാ​ന​ങ്ങ​ള്‍ വ​ന്നി​റ​ങ്ങി​യ വി​മാ​ന എ​ക്സി​ബി​ഷ​നും വ്യോ​മാ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ളും എ​ക്സി​ബി​ഷ​നു​മൊ​ക്കെ​യാ​യി 1600 ഇ​വ​ന്‍റു​ക​ള്‍. റി​പ്പോ​ര്‍​ട്ടു ചെ​യ്യാ​നെ​ത്തി​യ​ത് ആ​യി​ര​ത്തോ​ളം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ർ. ല​ക്ഷ​ക്ക​ണ​ക്കി​നു സ​ന്ദ​ര്‍​ശ​ക​രെ നി​യ​ന്ത്രി​ച്ച​ത് ആ​റാ​യി​രം സ​ന്ന​ദ്ധ​സേ​വ​ക​ർ. ഓ​ഷ്കോ​ഷി​നും സ​മീ​പ പ​ട്ട​ണ​ങ്ങ​ള്‍​ക്കും വ​ര്‍​ഷം 2400 കോ​ടി​യി​ലേ​റെ രൂ​പ വ​രു​മാ​നം ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക്കു​ന്ന എ​യ​ര്‍​ഷോ​യു​ടെ തു​ട​ക്കം 73 വ​ര്‍​ഷം മു​മ്പാ​ണ്.

വി​നോ​ദ ആ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള ചെ​റു​വി​മാ​ന​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ക​യും രൂ​പ​ക​ല​പ്ന ചെ​യ്യു​ക​യും ചെ​യ്തി​രു​ന്ന പോ​ള്‍ പൊ​ബെ​റെ​സ്നി എ​ന്ന മു​ന്‍ സൈ​നി​ക​ന്‍ ഇ​ത്ത​ര​ക്കാ​രാ​യ കു​റെ സു​ഹൃ​ത്തു​ക്ക​ളെ ചേ​ര്‍​ത്ത്, വി​സ്കാ​ന്‍​സ​നി​ലെ മു​വാ​ക്കി കൗ​ണ്ടി​യി​ലെ ഹാ​ലെ​സ് കോ​ര്‍​ണേ​ഴ്സ് എ​ന്ന ഗ്രാ​മ​ത്തി​ലു​ള്ള വീ​ട്ടി​ലാ​ണ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. എ​ക്സ്പെ​രി​മെ​ന്‍റ​ല്‍ എ​യ​ര്‍​ക്രാ​ഫ്റ്റ് അ​സോ​സി​യേ​ഷ​ന്‍ എ​ന്ന ചെ​റി​യ സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളു​ടെ വി​മാ​ന​ങ്ങ​ള്‍ 1953 ല്‍ ​മു​വാ​ക്കി എ​യ​ര്‍ പാ​ജ​ന്‍റ് എ​യ​ര്‍​ഷോ​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വ​ന്ന​താ​യി​രു​ന്നു തു​ട​ക്കം.

ആ​റു വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ മു​വാ​ക്കി എ​യ​ര്‍ പാ​ജ​ന്‍റി​ന് ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യാ​ത്ത​ത്ര വി​മാ​ന​ങ്ങ​ള്‍ വ​ന്ന​തോ​ടെ ഇ​ല​നോ​യി​ലെ റോ​ക്ക്ഫോ​ഡി​ലേ​ക്കു വേ​ദി മാ​റ്റി. റാ​ക്ക്ഫോ​ഡി​ലെ ചെ​റു​വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കൊ​ള്ളു​ന്ന​തി​ല​പ്പു​റം വി​മാ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഓ​ഷ്കോ​ഷി​ലേ​ക്ക്, 1970ല്‍ ​എ​യ​ര്‍​ഷോ മാ​റ്റു​ന്ന​ത്.

ഇ​എ​എ ആ​നു​വ​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​ന്‍റ് ഫ്ളൈ ​ഇ​ന്‍ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന എ​യ​ര്‍​ഷോ​യു​ടെ പേ​ര് 1998ല്‍ ​എ​യ​ര്‍ വെ​ഞ്ച്വ​ര്‍ ഓ​ഷ്കോ​ഷ് എ​ന്നു മാ​റ്റി​യെ​ങ്കി​ലും ഇ​പ്പോ​ഴും ഓ​ഷ്കോ​ഷ് എ​യ​ര്‍​ഷോ അ​ല്ലെ​ങ്കി​ല്‍ വെ​റും ഓ​ഷ്കോ​ഷ് എ​ന്നു​ത​ന്നെ​യാ​ണ് ഈ ​ഉ​ത്സ‍​വ​ത്തി​ന്‍റെ പേ​ര്.

വാ​ര്‍​ഷി​ക വി​മാ​ന​മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ലേ​റെ​യും എ​ക്സ്പെ​രി​മെ​ന്‍റ​ല്‍ സാ​ങ്കേ​തി​ക നാ​മ​മു​ള്ള, വ്യ​ക്തി​ക​ള്‍ വീ​ടു​ക​ളി​ൽ നി​ർ​മി​ച്ചെ​ടു​ത്ത വി​മാ​ന​ങ്ങ​ളാ​ണ്. സെ​നി​ത്ത്, സോ​നെ​ക്സ്, റൂ​ത്ത​ൻ, ഗ്ലാ​സെ​യ​ര്‍, ലാ​ങ്കെ​യ​ര്‍, വാ​ന്‍​സ് ആ​ര്‍​വി, കി​റ്റ് തു​ട​ങ്ങി​യ ആ​യി​ര​ക്ക​ണ​ക്കി​നു ത​രം വി​മാ​ന​ങ്ങ​ളാ​ണ് ഓ​ഷ്ക്കോ​ഷി​ന്‍റെ ആ​കാ​ശ​ത്ത് വ​ന്നു​നി​റ​യു​ന്ന​ത്.

പൈ​പ്പ​ര്‍ ക​ബ്, ഏ​റോ​ണ്‍​ക ചാ​മ്പ്, സ്റ്റി​ന്‍​സ​ണ്‍, വാ​ക്കോ ബൈ​പ്ലെ​യി​ന്‍, ഡി ​ഹാ​വി​ലാ​ന്‍​ഡ് ടൈ​ഗ​ര്‍ മോ​ത്ത് തു​ട​ങ്ങി​യ പ​ഴ​യ​കാ​ല, വി​ന്‍റേ​ജ് വി​മാ​ന​ങ്ങ​ള്‍ ഇ​തി​നു പു​റ​മേ​യാ​ണ്. എ​ണ്‍​പ​തും നൂ​റും വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള വി​മാ​ന​ങ്ങ​ള്‍ എ​യ​ര്‍​ഷോ ദി​ന​ങ്ങ​ളി​ല്‍ സാ​ധാ​ര​ണ​മാ​ണ്. ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ​കാ​ല​ത്തെ ‍ സേ​നാ​വി​മാ​ന​ങ്ങ​ളു​ടെ വ​ന്‍​നി​ര​യും പ​തി​വു​കാ​രാ​ണ്.

ഓ​ഷ്കോ​ഷി​ന്‍റെ പേ​രും പെ​രു​മ​യും കൂ​ടി​യ​തോ​ടെ അ​മേ​രി​ക്ക​ന്‍ സേ​ന ആ​ധു​നി​ക പോ​ര്‍​വി​മാ​ന​ങ്ങ​ളും ഇ​പ്പോ​ള്‍ ഷോ​യ്ക്ക് അ​യ​യ്ക്കു​ന്നു​ണ്ട്. സേ​നാ​വി​മാ​ന​ങ്ങ​ളും വ​ന്ന​തോ​ടെ, വ​മ്പ​ന്‍ യാ​ത്രാ വി​മാ​ന​ങ്ങ​ളും കൂ​ടി പ​ങ്കെ​ടു​ത്തു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ബോ​യിം​ഗ് 737, ബോ​യിം​ഗ് 777, ബോ​യിം​ഗ് 787, ഡ്രീം ​ലൈ​ന​ര്‍, എ​യ​ര്‍​ബ​സ് എ220, ​എ​യ​ര്‍​ബ​സ് എ320 ​നി​യോ, എ​യ​ര്‍​ബ​സ് എ350, ​എം​ബ​യ​ര്‍ ഇ ​ജെ​റ്റ്, എ​ടി​ആ​ര്‍ 72 തു​ട​ങ്ങി​യ​വ​യും ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പ​റ​ന്നി​റ​ങ്ങി​യി​രു​ന്നു.

പ​ഴ​യ​കാ​ല വി​മാ​ന​ങ്ങ​ള്‍ 995, വീ​ടു​ക​ളി​ല്‍ നി​ര്‍​മി​ച്ച​വ 910, സേ​നാ​വി​മാ​ന​ങ്ങ​ൾ 361, ലൈ​റ്റ്, അ​ള്‍​ട്രാ ലൈ​റ്റ് വി​മാ​ന​ങ്ങ​ൾ101, ഏ​റോ​ബാ​റ്റി​ക് വി​മാ​ന​ങ്ങ​ള്‍ 75, സീ​പ്ലെ​യി​നു​ക​ള്‍ 74, ഹെ​ലി​കോ​പ്ട​ര്‍ 18, ബ​ലൂ​ണു​ക​ള്‍ 9 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ കൊ​ല്ല​ത്തെ ക​ണ​ക്ക്. ഇ​ന്നു സ​മാ​പി​ക്കു​ന്ന 2026 ഷോ​യു​ടെ ക​ണ​ക്കു​ക​ള്‍ അ​ടു​ത്ത ദി​വ​സ​മേ അ​റി​യാ​നാ​കൂ.

Latest News

Corehub Up