Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KittenRescue

Special

ഡ്രൈവർ വണ്ടിയെടുക്കും മുൻപേ ആ കൈകൾ തടഞ്ഞു; കാറിനടിയിൽ നിന്നും പൂച്ചക്കുഞ്ഞിനെ രക്ഷിക്കുന്ന ഹൃദയസ്പർശിയായ ദൃശ്യങ്ങൾ

റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന​ടി​യി​ൽ കു​ടു​ങ്ങി​യ കൊ​ച്ചു പൂ​ച്ച​ക്കു​ഞ്ഞി​നെ സ​മ​യോ​ചി​ത​മാ​യി ര​ക്ഷ​പെ​ടു​ത്തി മാ​തൃ​ക​യാ​യി​രി​ക്കു​ക​യാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ മു​ഹ​മ്മ​ദ് ഇ​ർ​ഷാ​ദ്.

ഡ്യൂ​ട്ടി​ക്കി​ടെ വാ​ഹ​ന​ത്തി​ന​ടി​യി​ൽ അ​സ്വാ​ഭാ​വി​ക​മാ​യ ച​ല​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട അ​ദ്ദേ​ഹം ഉ​ട​ൻ ത​ന്നെ ഡ്രൈ​വ​റോ​ട് വ​ണ്ടി നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് താ​ഴേ​ക്ക് കു​നി​ഞ്ഞു നോ​ക്കി​യ​പ്പോ​ഴാ​ണ് ട​യ​റി​നോ​ട് ചേ​ർ​ന്ന് ഭ​യ​ന്നു​വി​റ​ച്ചു നി​ന്ന പൂ​ച്ച​ക്കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.

ഡ്രൈ​വ​ർ അ​റി​യാ​തെ വ​ണ്ടി മു​ന്നോ​ട്ട് എ​ടു​ത്തി​രു​ന്നെ​ങ്കി​ൽ വ​ലി​യൊ​രു അ​പ​ക​ടം സം​ഭ​വി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ർ​ഷാ​ദി​ന്‍റെ പെ​ട്ടെ​ന്നു​ള്ള ഇ​ട​പെ​ട​ൽ കാ​ര​ണം പൂ​ച്ച​ക്കു​ഞ്ഞി​നെ പ​രി​ക്കു​ക​ളി​ല്ലാ​തെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ക്കാ​ൻ സാ​ധി​ച്ചു.

അ​ദ്ദേ​ഹം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച ഈ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വ​ലി​യ രീ​തി​യി​ലാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. മൃ​ഗ​സ്നേ​ഹി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഈ ​കാ​രു​ണ്യ​പ്ര​വ​ർ​ത്തി​യെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ കൊ​ണ്ട് മൂ​ടു​ക​യാ​ണ്.

പ്ര​ത്യേ​കി​ച്ച് മ​ഴ​യും വെ​യി​ലും ഉ​ള്ള സ​മ​യ​ങ്ങ​ളി​ൽ തെ​രു​വ് മൃ​ഗ​ങ്ങ​ൾ വ​ണ്ടി​ക​ളു​ടെ അ​ടി​യി​ലും വീ​ൽ ബോ​ക്സു​ക​ളി​ലും ഒ​ളി​ച്ചി​രി​ക്കാ​റു​ണ്ടെ​ന്നും, അ​തി​നാ​ൽ വാ​ഹ​നം എ​ടു​ക്കു​ന്ന​തി​ന് മു​ൻ​പ് ഡ്രൈ​വ​ർ​മാ​ർ ചു​റ്റു​പാ​ടും ഒ​ന്ന് ശ്ര​ദ്ധി​ക്കു​ന്ന​ത് ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും ഈ ​സം​ഭ​വം ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

 

Latest News

Corehub Up