Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KochettantsLetter

മ​ക​ൻ മ​രു​ന്ന​ടി, അ​ച്ഛ​ൻ മ​ര​ത്ത​ടി​ക്ക​ടി... അ​മ്മ മാ​റ​ത്ത​ടി...

കൊച്ചേട്ടന്‍റെ കത്ത്

പ്രി​യ ഡി​സി​എ​ൽ കൂ​ട്ടു​കാ​രേ,

ഇ​നി ഒ​രു വീ​ട്ടി​ലും ഇ​ങ്ങ​നെ സം​ഭ​വി​ക്ക​രു​തേയെന്നും, ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്ക് എ​ഴു​താ​ൻ എ​ന്‍റെ പേ​ന​യ്ക്ക് ഇ​ട​വ​ര​രു​തേ എ​ന്നും, അ​പ്ര​തീ​ക്ഷി​ത ദു​രി​ത​ത്തി​ൽ അ​ഗാ​ധ​വ്യ​സ​ന​മ​നു​ഭ​വി​ക്കു​ന്ന ആ ​പാ​വം മാ​താ​പി​താ​ക്ക​ൾ​ക്കും സ​ഹോ​ദ​ര​ങ്ങ​ൾ​ക്കും കാ​രു​ണ്യ​വാ​നാ​യ ദൈ​വം ആ​ശ്വാ​സം പ​ക​ര​ട്ടെ എ​ന്നും നീ​റു​ന്ന ഹൃ​ദ​യ​ത്തോ​ടെ പ്രാ​ർ​ഥി​ച്ചു​കൊ​ണ്ടാ​ണ് കൂ​ട്ടു​കാ​ർ​ക്കാ​യി ഞാ​ൻ ഈ ​ക​ത്ത് എ​ഴു​തു​ന്ന​ത്.

‘മ​യ​ക്കു​മ​രു​ന്ന് എ​ന്ന​ത് നി​ത്യ​നാ​ശ​ത്തി​ന്‍റെ ആ​ന​വാ​തി​ലാ​ണ്’ എ​ന്ന് ഇ​നി എ​ങ്ങ​നെ​യാ​ണ് പാ​വം മാ​താ​പി​താ​ക്ക​ൾ മ​ക്ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​ത്‍? വി​ദ്യാ​ല​യ​ങ്ങളിൽ ബോ​ധ​വ​ത്ക​ര​ണ യ​ത്ന​ങ്ങ​ൾ നി​ര​ന്ത​രം തു​ട​രു​ക​യാ​ണ്.

ദേ​വാ​ല​യ​ങ്ങ​ളി​ലും മ​ത​പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ലും ദി​നം​പ്ര​തി ല​ഹ​രി​വി​രു​ദ്ധ പ്ര​സം​ഗ​ങ്ങ​ൾ... ദീ​പി​ക​യും മ​റ്റു പ​ത്ര​മാ​ധ്യ​മ​ങ്ങ​ളും ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യും മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യും മ​റ്റു രാ​സ​ല​ഹ​രി​യു​ടെ​യും മാ​ര​ക വി​പ​ത്തു​ക​ൾ തു​റ​ന്നു​കാ​ട്ടു​ന്നു! എ​ല്ലാ പ്ര​യ​ത്ന​ങ്ങ​ൾ​ക്കും നേ​തൃ​ത്വ​വു​മാ​യി ന​മ്മു​ടെ കേ​ര​ള​സ​ർ​ക്കാ​രി​ന്‍റെ "തൂ​ഫാ​ൻ വാ​രി​യേ​ഴ്സ്' അ​ര​യും ത​ല​യും​മു​റു​ക്കി രാ​പ​ക​ൽ നാ​ലു​ദി​ക്കി​ലും പാ​ഞ്ഞു​ന​ട​ക്കു​ന്നു!

എ​ന്നി​ട്ടും മ​ക്ക​ളെ വ​ള​ർ​ത്താ​ൻ​വേ​ണ്ടി മാ​ത്രം ജീ​വി​തം മു​ഴു​വ​ൻ പ​ട​പൊ​രു​തി​യ ഒ​രു സാ​ധു​വാ​യ അ​ച്ഛ​ന്, താ​ൻ താ​ലോ​ലി​ച്ചു​ വ​ള​ർ​ത്തി​യ മ​ക​നെ ത​ല​യ്ക്കി​ട്ട് മ​ര​ത്ത​ടി​കൊ​ണ്ട​ടി​ച്ച് കൊ​ല്ലേ​ണ്ടി​വ​രു​ന്ന ഗതികേടിന് കേ​ര​ളം കഴിഞ്ഞദിവസം (9-9-26) ക​ണ്ണീ​ർ സാ​ക്ഷി​യാ​യി!

ഇ​ടു​ക്കി​ജി​ല്ല​യി​ലെ അ​ടി​മാ​ലി​ക്ക​ടു​ത്തു​ള്ള ഒ​രു ഗ്രാ​മ​മാ​ണ് ഇ​പ്പോ​ഴും ന​ടു​ക്കം​ വി​ട്ടു​മാ​റാ​തെ വി​റ​ങ്ങ​ലി​ച്ചു​നി​ൽ​ക്കു​ന്ന​ത്. 29 വ​യ​സു​ള്ള, മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും അ​ടി​മ​യാ​യി​പ്പോ​യ മ​ക​ൻ നി​ര​ന്ത​രം വീ​ട്ടി​ലെ​ത്തി മാ​താ​പി​താ​ക്ക​ളെ ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തി​രു​ന്ന​ത്രേ.

മ​ക​നെ​പ്പേ​ടി​ച്ച് മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ൽ​നി​ന്നു മാ​റി ബ​ന്ധു​വീ​ടു​ക​ളി​ൽ ഒ​ളി​ച്ചു​താ​മ​സി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​യി​രു​ന്ന​ത്രേ! കഴിഞ്ഞദിവസം വീ​ട്ടി​ൽ​വ​ന്ന മാ​താ​പി​താ​ക്ക​ളെ തേ​ടി​യെ​ത്തി​യ മ​ക​ൻ ല​ഹ​രി​ക്ക​ടി​മ​യാ​യി ല​ക്കു​കെ​ട്ട് അ​തി​ക്രൂ​ര​മാ​യി അവരെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗ​തി​കെ​ട്ട് അ​ച്ഛ​ൻ കൈ​യി​ൽ​കി​ട്ടി​യ മ​ര​ത്ത​ടി​കൊ​ണ്ട് മ​ക​ന്‍റെ ത​ല​യ്ക്ക​ടി​ച്ചു. മ​ക​ൻ മ​രി​ച്ചു!

ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ ക​ണ​ക്ക​നു​സ​രി​ച്ച്, ക​ഴി​ഞ്ഞ 100 ദി​വ​സം​കൊ​ണ്ട് കേ​ര​ള​ത്തി​ൽ 10,301 മ​യ​ക്കു​മ​രു​ന്നു​കേ​സു​ക​ളി​ൽ 11,146 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 23.5 കി​ലോ എം​ഡി​എം​എ, 1228.5 കി​ലോ ക​ഞ്ചാ​വ്, 4.5 കി​ലോ ഹാ​ഷി​ഷ് ഓ​യി​ൽ എ​ന്നി​ങ്ങ​നെ 170 കോ​ടി​യു​ടെ വി​നാ​ശ​ക​ര​മാ​യ ല​ഹ​രി​വ​സ്തു​ക്ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

സം​സ്ഥാ​ന​ത്തെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ 7772 ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, 422 കൗ​ൺ​സി​ലിം​ഗ് സെ​ഷ​ൻ​സ്, 5817 അ​വ​ബോ​ധ​ന പ​രി​പാ​ടി​ക​ൾ എ​ന്നി​ങ്ങ​നെ ത​ല​ങ്ങും വി​ല​ങ്ങും സ​മൂ​ഹ​ത്തി​നും വി​ദ്യാ​ർ​ഥി ലോ​ക​ത്തി​നും സു​ബോ​ധ​ന​പ​രി​ശീ​ല​നം ന​ല്കു​ക​യാ​ണ് സ​ർ​ക്കാ​രും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള എ​ല്ലാ​വ​രും.

പൊ​ലി​സ് പി​ടി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ആ 1259 ​കി​ലോ മ​യ​ക്കു​മ​രു​ന്ന് കേ​ര​ള​ത്തി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ അ​സ്ഥി​വാ​രം തോ​ണ്ടി​യേ​നെ. ഈ ​മ​ഹാ​ദു​ര​ന്ത​ത്തി​ന്‍റെ വി​ത്തു​ക​ൾ പു​തു​ത​ല​മു​റ​യു​ടെ ജീ​വി​ത​ത്തി​ൽ വി​ത​ച്ച്, നാ​ശം വ​രു​ത്താ​ൻ ഒ​രു മ​ന​ഃസാ​ക്ഷി​യു​മി​ല്ലാ​ത്ത സാ​ത്താ​ന്‍റെ സ​ന്താ​ന​ങ്ങ​ൾ, എ​ന്നി​ട്ടും, പി​ടി​ക്ക​പ്പെ​ടു​ന്ന​തി​ന്‍റെ പ​തി​ന്മ​ട​ങ്ങ് ഇ​വി​ടെ ക​ച്ച​വ​ടം ന​ട​ത്തു​ന്നു​ണ്ടാ​കി​ല്ലേ?

അ​വ​സാ​ന​മാ​യി, ആ ​മ​ക​ന്‍റെ ത​ല​യി​ൽ പ​തി​ച്ച മ​ര​ത്ത​ടി​യോ​ട് ഒ​രു ചോ​ദ്യം. ഒ​രി​ക്ക​ൽ ഒ​രു മു​ള്ളു​പോ​ലും കൊ​ള്ളാ​തെ, ഉ​ള്ളം​കൈ​യി​ൽ ഊ​ഞ്ഞാ​ലാ​ട്ടി വ​ള​ർ​ത്തി​യ പൊ​ന്നു​മ​ക​നെ, മ​റ്റൊ​രു ഗ​തി​യും കാ​ണാ​തെ, ത​ല്ലി​ക്കൊ​ല്ലേ​ണ്ടി​വ​രു​ന്ന ആ ​അ​ച്ഛ​ന്‍റെ ഹൃ​ദ​യം പി​ള​രു​ന്ന ശ​ബ്ദം നീ ​കേ​ട്ടോ?
പ്രി​യ കൂ​ട്ടു​കാ​രേ, വി​ശു​ദ്ധ ബൈ​ബി​ളി​ലെ ഈ ​വ​ച​നം മ​റ​ക്കാ​തി​രി​ക്കാം. ആ​രും നി​ങ്ങ​ളെ വ​ഴി​തെ​റ്റി​ക്കാ​തി​രി​ക്കാ​ൻ സൂ​ക്ഷി​ച്ചു​കൊ​ള്ളു​വി​ൻ.(​മ​ത്താ​യി 24:4).

പ്രാ​ർ​ഥ​നാ​ശം​സ​ക​ളോ​ടെ, സ്വ​ന്തം കൊ​ച്ചേ​ട്ട​ൻ

Latest News

Corehub Up