Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kodambanady Road

Alappuzha

കോ​ട​മ്പ​നാ​ടി റോഡ് വ​ശ​ങ്ങ​ളും ക​ല്‍​ക്കെ​ട്ടു ഇ​ടി​ഞ്ഞു അ​പ​ക​ടാ​വ​സ്ഥ​യി​ല്‍

എ​ട​ത്വ: എ​ട​ത്വ​യി​ല്‍ നി​ന്ന് ത​ല​വ​ടി കോ​ട​മ്പ​നാ​ടി​യി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളും ക​ല്‍​കെ​ട്ടും ഇ​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ. എ​ട​ത്വ പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍​ഡി​ല്‍ മ​ണ​ക്ക് തോ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള പ്ര​ദേ​ശ​ത്തെ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളും ക​ല്‍​കെ​ട്ടു​മാ​ണ് ഇ​ടി​ഞ്ഞ​ത്. ഏ​ക​ദേ​ശം 25 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ റോ​ഡ് പൊ​ട്ടി ക​ല്‍​ക്ക​ട്ട് ഉ​ള്‍​പ്പെ​ടെ താ​ഴെ തോ​ട്ടി​ലേ​ക്ക് ഇ​ടി​ഞ്ഞു പോ​യ നി​ല​യി​ലാ​ണ്.

നി​ര​വ​ധി യാ​ത്ര​ക്കാ​രും സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും സ​ഞ്ച​രി​ക്കു​ന്ന റോ​ഡാ​ണിത്. റോ​ഡ് ഇ​ടിഞ്ഞുപോ​യ​തി​നാ​ല്‍ ഇ​തു​വ​ഴി​യു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​ടി​യ​ന്ത​ര​മാ​യി ക​ല്‍​ക്ക​ട്ട് ഉ​യ​ര്‍​ത്തി​ക്കെ​ട്ടി റോ​ഡ് പൂ​ര്‍​വ​സ്ഥി​തി​യി​ല്‍ ആ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ഉ​ട​ന​ടി ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ റോ​ഡ് പൂ​ര്‍​ണ​മാ​യും ഇ​ടി​ഞ്ഞ് തോ​ട്ടി​ലേ​ക്ക് പോ​കാ​നും സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

Latest News

Corehub Up