Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kodimatha

Kottayam

കോ​ടി​മ​ത​യി​ല്‍ ഉ​ട​ന്‍ പാ​ലം ക​ട​ക്കാം

കോ​​ട്ട​​യം: കോ​​ടി​​മ​​ത​​യി​​ലെ പു​​തി​​യ പാ​​ലം ഉ​​ട​​ന്‍ ഗ​​താ​​ഗത​​ത്തി​​നാ​​യി തു​​റ​​ന്നു കൊ​​ടു​​ക്കും. പാ​​ല​​ത്തി​​ലും ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലും അ​​പ്രോ​​ച്ച് റോ​​ഡി​​ലും ടാ​​റിം​​ഗ് പൂ​​ര്‍​ത്തി​​യാ​​ക്കി. അ​​പ്രോ​​ച്ച് റോ​​ഡി​​ന്‍റെ ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലും ക്രാ​​ഷ് ബാ​​രി​​യ​​റും സ്ഥാ​​പി​​ച്ചി​​ട്ടു​​ണ്ട്. പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പും റോ​​ഡ് സേ​​ഫ്റ്റി അ​​ധി​​കൃ​​ത​​രും അ​​വ​​സാ​​ന​​വ​​ട്ട പ​​രി​​ശോ​​ധ​​ന​​ക​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കിവ​​രി​​ക​​യാ​​ണ്. ക​​ഴി​​ഞ്ഞ ഓ​​ണ​​ക്കാ​​ല​​ത്ത് പ​​ഴ​​യ പാ​​ല​​ത്തി​​ന്‍റെ അ​​പ്രോ​​ച്ച് റോ​​ഡി​​ലെ അ​​പ​​ക​​ട​​സാ​​ധ്യ​​ത ക​​ണ​​ക്കി​​ലെ​​ടു​​ത്ത് പാ​​ലം പൂ​​ര്‍​ണ​​മാ​​യും അ​​ട​​ച്ചു മ​​റ്റു വ​​ഴി​​ക​​ളി​​ലൂടെ വാ​​ഹ​​ന​​ങ്ങ​​ള്‍ ക​​ട​​ത്തി​​വി​​ടാ​​ന്‍ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ല്‍ ഇ​ത് വ​ൻ ഗ​​താ​​ഗ​​ത​​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ തീ​രു​മാ​നം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

പ​​ഴ​​യ പാ​​ല​​ത്തി​​ൽ കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്നു​ള്ള വ​ശ​ത്തെ അ​​പ്രോ​​ച്ച് റോ​​ഡ് ഇ​​ടി​​ഞ്ഞു താ​ഴ്ന്ന​തോ​ടെ​യാ​ണ് അ​പ​ക​ട​സാ​ധ്യ​ത രൂ​പ​പ്പെ​ട്ട​ത്. സ്ഥ​ല​പ​രി​ച‍യ​മി​ല്ലാ​ത്ത ദീ​ർ​ഘ​ദൂ​ര​ വാ​ഹ​ന​ങ്ങ​ൾ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​പ​ക‌​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​തേതു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലെ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നാ​​യി സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഉ​ന്നതോ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു സ്ഥി​​തി​​ഗ​​തി​​ക​​ള്‍ മ​​ന​​സി​​ലാ​​ക്കി​​യ​​ശേ​​ഷ​​മാ​​ണ് ര​​ണ്ടാം പാ​​ല​ത്തി​ന്‍റെ നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി‍യാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

സി​ഗ്ന​ൽ ലൈ​റ്റ് അ​നി​വാ​ര്യം

പു​തി​യ ​പാ​ലം വ​രു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്ത് ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് രൂ​​ക്ഷ​​മാ​​കു​​മെ​​ന്ന ആ​​ശ​​ങ്ക​​യു​​ള്ള​​തി​​നാ​​ല്‍ സി​​ഗ്‌​​ന​​ല്‍ ലൈ​​റ്റും മു​​ഴു​​വ​​ന്‍ സ​​മ​​യ പൊ​​ലിസ് സേ​​വ​​ന​​വും വേ​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​ണ്. പാ​​ലം തു​​റ​​ന്നു​​കൊ​​ടു​​ക്കു​​ന്ന​​തി​​നുമു​​മ്പ് ആ​​വ​​ശ്യ​​മാ​​യ ഗ​​താ​​ഗ​​ത ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ ഏ​​ര്‍​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നാ​​ണ് യാ​​ത്ര​​ക്കാ​​ര്‍ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്.

ട്രാ​​ഫി​​ക് സി​​ഗ്ന​​ല്‍ ലൈ​​റ്റ് സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്നാ​​ണ് സ​​മീ​​പ​​ത്തെ വ്യാ​​പാ​​രി​​ക​​ളു​​ടെ ആ​​വ​​ശ്യം. പു​​തി​​യ പാ​​ലം തു​​റ​​ന്നാ​​ല്‍ പ​​ഴ​​യ പാ​​ലം അ​​ട​​ച്ച് അ​​പ്രോ​​ച്ച് റോ​​ഡി​​ന്‍റെ ത​​ക​​രാ​​ര്‍ പ​​രി​​ഹ​​രി​​ക്കും. തു​​ട​​ര്‍​ന്ന് ര​​ണ്ടു പാ​​ല​​ങ്ങ​​ളും തു​​റ​​ന്നു​​കൊ​​ടു​​ക്കു​​മ്പോ​​ള്‍ വാ​​ഹ​​ന​​ത്തി​​ര​​ക്ക് നി​​യ​​ന്ത്രി​​ക്കാ​​ന്‍ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണം. ര​​ണ്ടു പാ​​ല​​ങ്ങ​​ളും വ​​ണ്‍​വേ​​യാ​​യി തു​​റ​​ന്നു​​കൊ​​ടു​​ക്കാ​​നാ​​ണ് സാ​​ധ്യ​​ത.

അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ത​ട​യ​ണം

പു​തി​യ​ പാ​ലം വ​രു​ന്ന​തോ​ടെ എം​സി റോ​ഡി​ൽ നി​ന്ന് മാ​ർ​ക്ക​റ്റി​ലേ​ക്കും തി​രി​ച്ചും വേ​ഗ​ത്തി​ലെ​ത്താ​നാ​കും. ടൗ​​ണി​​ല്‍ നി​​ന്നും ചി​​ങ്ങ​​വ​​നം ഭാ​​ഗ​​ത്തു നി​​ന്നും വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ള്‍ മാ​​ര്‍​ക്ക​​റ്റ് റോ​​ഡി​​ലേ​​ക്ക് പെ​​ട്ടെ​​ന്ന് തി​​രി​​യു​​ന്ന​​ത് അ​​പ​​ക​​ട​​ങ്ങ​​ള്‍​ക്കും ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​നും കാ​​ര​​ണ​​മാ​​യേ​​ക്കും. ഇ​​തി​​നു പ​രി​ഹാ​ര​മാ​യി മാ​​ര്‍​ക്ക​​റ്റ് റോ​​ഡി​​ലെ അ​​ന​​ധി​​കൃ​​ത പാ​​ര്‍​ക്കിം​​ഗ് ഒ​​ഴി​​വാ​​ക്ക​​ണം. നി​​ല​​വി​​ല്‍ ക​​ണ്ടെ​​യ്ന​​ര്‍ ലോ​​റി​​ക​​ള്‍ റോ​​ഡി​​ന്‍റെ ഇ​​രു​​വ​​ശ​​വും പാ​​ര്‍​ക്ക് ചെ​​യ്യു​​ന്ന​​ത് ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് രൂ​​ക്ഷ​​മാ​​ക്കു​​ന്നു​​ണ്ട്. ഇ​തി​നും പ​രി​ഹാ​രം കാ​ണ​ണം.

Latest News

Corehub Up