കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ റീത്ത് സെമൂഹത്തില് മേയ് ഒന്നിന് വി. യൗസേപ്പിന്റെ തിരുനാള്‍ ആഘോഷിക്കുന്നു.
രാവിലെ 10ന് കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ദേവാലയത്തില്‍ (Regenten Str.4, 51063 Koeln) നടക്കുന്ന ആഘോഷമായ ദിവ്യബലിയോടെ ആരംഭിക്കുന്ന തിരുക്കര്‍മങ്ങളില്‍ വി.കുര്‍ബാന, പ്രസുദേന്തിവാഴ്ച, ലദീഞ്ഞ്, പ്രദക്ഷിണം, നൊവേന, നേര്‍ച്ച, അടിമവയ്ക്കല്‍, സ്നേഹവിരുന്ന് എന്നിവ നടക്കും.
തുടർന്ന് 1.30ന് വിവിധ കലാപരിപാടികളും അരങ്ങേറും. യുവജനവര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷത്തില്‍ യുവജനങ്ങളാണ് തിരുനാളിന് നേതൃത്വം നല്‍കുന്നത്.