കോൽക്കത്ത: പടിഞ്ഞാറൻ കോൽക്കത്തയിലെ തരാതലയിൽ നിർമാണത്തിലിരുന്ന വെയർഹൗസ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി.
ചികിത്സയിലിരുന്ന ആറു പേർകൂടി ഇന്നലെ മരിച്ചതോടെയാണിത്. സൈന്യത്തിന്റെ റഡാർ സംവിധാനം ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടന്ന അഞ്ചു പേരെ ഇന്നലെ രക്ഷപ്പെടുത്തി.