കോല്‍ക്കത്ത: പ്രമുഖ എഴുത്തുകാരി തസ്ലിമ നസ്റിൻ പത്തൊൻപതു വർഷത്തിനുശേഷം കോല്‍ക്കത്തയിൽ. സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കുന്നതിനാണു സന്ദർശനമെങ്കിലും സന്ദർശനത്തിന് ഏറെ രാഷ്ട്രീയ പ്രധാന്യവുമുണ്ട്.
ഇന്നു രവീന്ദ്ര സദനില്‍ നടക്കുന്ന മതമൗലികവാദവിരുദ്ധ പരിപാടിയില്‍ തസ്ലിമ പങ്കെടുക്കും. മുഖ്യമന്ത്രി സുവേന്ദു അധികാരി, പ്രശസ്ത എഴുത്തുകാരന് ശീര്‍ഷേന്ദു മുഖോപാധ്യായ തുടങ്ങിയവരും പരിപാടിയിൽ ഉണ്ടാകും.
മതതീവ്ര സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് 1994ൽ ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്തശേഷം കോല്‍ക്കത്തയിൽ കഴിഞ്ഞിരുന്ന അവർ 2007ൽ ഓര്‍മക്കുറിപ്പായ ‘ദ്വിഖണ്ഡിതോ’ എന്ന പുസ്തകം പുറത്തിറക്കിയതോടെ കടുത്ത പ്രതിഷേധത്തെ നേരിടുകയായിരുന്നു.
തുടർന്ന് ജയ്പുരിലും ഡൽഹിയിലും അജ്ഞാതകേന്ദ്രത്തിലേക്കു മാറിയ തസ്ലിമ 2008ൽ യൂറോപ്പിലേക്കു തിരിച്ചു.
കോല്‍ക്കത്തയിൽ സന്ദർശനത്തിന് സൗകര്യമൊരുക്കിയ സംഘാടകര്‍ക്കും പശ്ചിമബംഗാൾ സർക്കാരിനും തസ്ലിമ നന്ദി പറഞ്ഞു.