Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kollam Diocese

Kollam

പൊ​തി​ച്ചോ​റി​ന്‍റെ പ​തി​നേ​ഴാം വ​ര്‍​ഷ​വു​മാ​യി കൊ​ല്ലം രൂ​പ​ത

കൊ​ല്ലം: കൊ​ല്ലം രൂ​പ​ത​യു​ടെ പൊ​തി​ച്ചോ​റ് വി​ത​ര​ണ പ​ദ്ധ​തി​യു​ടെ പ​തി​നേ​ഴാം വ​ര്‍​ഷ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ത​ങ്ക​ശേ​രി ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് സ്‌​കൂ​ളി​ല്‍ കൊ​ല്ലം രൂ​പ​ത വി​കാ​രി ജ​ന​റാൾ മോ​ണ്‍. ഡോ. ​ബൈ​ജു ജൂ​ലി​യാ​ന്‍ നി​ര്‍​വ​ഹി​ച്ചു. ഹാ​ന്‍​ഡ് ഫോ​ര്‍ ലൈ​ഫ് പ്രോ​ലൈ​ഫ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റും വി ​കെ​യ​ര്‍ പാ​ലി​യേ​റ്റീ​വ് ആ​ന്‍​ഡ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റു​മാ​ണ് പൊ​തി​ച്ചോ​ര്‍ വി​ത​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

കോ​വി​ഡി​ന് ശേ​ഷം ബി​ഷ​പ് ഡോ ​പോ​ള്‍ ആ​ന്‍റണി മു​ല്ല​ശേ​രി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം വി ​കെ​യ​ര്‍ പാ​ലി​യേ​റ്റീ​വ് ആ​ന്‍​ഡ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പൊ​തി​ച്ചോ​റ് ന​ല്‍​കി വ​രു​ന്ന​ത്. സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്ന് പൊ​തി​ച്ചോ​റു​ക​ള്‍ സം​ഭ​രി​ച്ചു കാ​രു​ണ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും കി​ട​പ്പു​രോ​ഗി​ക​ളു​ടെ ഭ​വ​ന​ങ്ങ​ളി​ലും തെ​രു​വി​ല്‍ അ​ര്‍​ഹ​ത​പ്പെ​ട്ട​വ​ര്‍​ക്കും എ​ത്തി​ക്കു​ന്ന​താ​ണ് പൊ​തി​ച്ചോ​റ് പ​ദ്ധ​തി.

കു​ഞ്ഞു​ങ്ങ​ള്‍​ക്ക് പ​ങ്കു വെ​ക്കാ​നു​ള്ള മ​നോ​ഭാ​വം വ​ള​ര്‍​ത്തു​ന്ന പൊ​തി​ച്ചോ​റ് പ​ദ്ധ​തി പു​തു​ത​ല​മു​റ​യു​ടെ കാ​രു​ണ്യ​ബോ​ധം വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് മോൺ. ഡോ. ​ബൈ​ജു ജൂ​ലി​യാ​ന്‍ ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.

ഇ​ന്‍​ഫ​ന്‍റ്് ജീ​സ​സ് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഡോ. സി​ല്‍​വി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ നാ​ട​ക, സി​നി​മാ​ന​ട​ന്‍ കെ​പി​എ​സി ലീ​ലാ​കൃ​ഷ്ണ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് സ്‌​കൂ​ള്‍ വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​മ​നോ​ജ് ആ​ന്‍റണി, വി ​കെ​യ​ര്‍ പാ​ലി​യേ​റ്റീ​വ് ചെ​യ​ര്‍​മാ​നും ഹാ​ന്‍​ഡ് ഫോ​ര്‍ ലൈ​ഫ് പ്രോ​ലൈ​ഫ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് വ​ര്‍​ക്കി​ംഗ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ​ര്‍​ജ് എ​ഫ.് സേ​വ്യ​ര്‍ വ​ലി​യ​വീ​ട്, വി ​കെ​യ​ര്‍ പാ​ലി​യേ​റ്റീ​വ് ട്ര​ഷ​റ​ര്‍ ബെ​റ്റ്‌​സി എ​ഡി​സ​ണ്‍, ചീ​ഫ് കോ​ര്‍​ഡി​നേ​റ്റ​ര്‍ ക്യാ​പ്റ്റ​ന്‍ ക്രി​സ്റ്റ​ഫ​ര്‍ ഡി​ക്കോ​സ്റ്റ, വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഇ​ഗ്നേ​ഷ്യ​സ് വി​ക്ട​ര്‍, ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് സ്‌​കൂ​ള്‍ പൊ​തി​ച്ചോ​റ് പ​ദ്ധ​തി കോ​ര്‍​ഡി​നേ​റ്റ​ര്‍ ലി​ജോ പീ​റ്റ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up