കൊല്ലം: കൊല്ലത്തെ കള്ളനോട്ട് കേസിന്റെ അന്വേഷണം കള്ളപ്പണം വെളുപ്പിക്കൽ സംഘങ്ങളിലേക്ക്. നോട്ട് ഇരട്ടിപ്പിക്കൽ, കള്ളപ്പണം വെളുപ്പിക്കൽ സംഘങ്ങളുമായി പ്രതി സിബിയോണിന് ബന്ധമുണ്ടെന്ന് സൂചന.
അന്വേഷണം മറ്റ് ജില്ലകളിലേക്കും പൊലിസ് വ്യാപിപ്പിച്ചു. തിമിംഗല ഛർദ്ദിയുടെ പേരിലും പണം തട്ടലെന്ന് സൂചനയുണ്ട്. സിബിയോണിന്റെ ലോക്കറിൽ നിന്ന് ലഭിച്ച തിമിംഗല ഛർദ്ദിയുടെ പരിശോധന ഫലം നിർണായകമാവും.