തിരുവനന്തപുരം: പാലോട് കൊല്ലായിയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. ഇരുപതോളം കുട്ടികൾക്ക് പരിക്കേറ്റു. ഗവ. എൽപി സ്കൂളിലെ ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം നടന്നത്. കുട്ടികളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.
അപകടത്തിൽ കുട്ടികൾക്കും ബസിലുണ്ടായിരുന്ന ആയക്കും പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ അഞ്ച് കുട്ടികളെയാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.