കൂടരഞ്ഞി: സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ സോഷ്യൽ സയൻസ് വിഭാഗം സ്റ്റിൽ മോഡൽ മത്സരത്തിൽ എ ഗ്രേഡ് നേടി കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾ. ഹന്ന മർജാൻ, ഹന്ന തെരേസ ദിലീപ് എന്നിവരാണ് തുടർച്ചയായ രണ്ടാം വർഷവും
സംസ്ഥാനതലത്തിൽ നേട്ടം കൈവരിക്കുന്നത്. സബ്ജില്ലാ, ജില്ലാ മത്സരങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയാണ് സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടിയത്. സംസ്ഥാനതലത്തിലും മികച്ച പ്രകടനം കാഴ്ചവച്ച് എ ഗ്രേഡ് സ്വന്തമാക്കുകയായിരുന്നു. ഇരുവർക്കും ഗ്രേസ് മാർക്ക് ലഭിക്കും. ഹെഡ്മാസ്റ്റർ സജി ജോൺ ഇരുവരെയും അഭിനന്ദിച്ചു.