Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Koorkkanchery

കൂർക്കഞ്ചേരിയിൽ വൻ കവർച്ച; അടച്ചിട്ട വീട് തകർത്ത് 55 പവനും മൂന്നര ലക്ഷം രൂപയും കവർന്നു

തൃശൂർ: കൂർക്കഞ്ചേരിയിൽ വൻ കവർച്ച. അടച്ചിട്ട വീടിന്‍റെ വാതിൽ തകർത്തു 55 പവനും മൂന്നരലക്ഷം രൂപയും കവർന്നു. കൂർക്കഞ്ചേരി ജുമാ മസ്ജിദിന് സമീപം ഉണ്ണിപ്പിള്ള വീട്ടിൽ ഹസൻ അലിയുടെ വീട്ടിലാണ് കവർച്ച നടന്നത്.

മകന്‍റെ ഓപ്പറേഷനുമായി ബന്ധപ്പെട്ട് ഹസൻ അലിയും കുടുംബവും ഒരാഴ്ചയായി എറണാകുളത്ത് ആയിരുന്നു. ഇന്ന് രാവിലെ കുറുക്കഞ്ചേരിയിലെ വീട്ടിലെത്തിയപ്പോഴാണ് ഹസൻ അലി മോഷണവിവരം അറിയുന്നത്.

തൃശൂർ സിറ്റി പൊലിസ് കമ്മീഷണറുടെ സ്‌ക്വാഡും നെടുപുഴ പൊലിസും ചേർന്ന് അന്വേഷണം ഊർജിതമാക്കി. പുലർച്ച ഒന്നരയോടെ ഒരാൾ മതിൽ ചാടി കടക്കുന്നത് വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി.

ഞായറാഴ്ച വൈകുന്നേരം ഹസൻ അലി കൂർക്കഞ്ചേരി എത്തിയെങ്കിലും വീട്ടിൽ ആരും ഇല്ലാത്തതിനാൽ സഹോദരന്‍റെ വീട്ടിൽ ആണ് ഉറങ്ങിയത്. പിന്നീട് രാവിലെ പള്ളിയിൽ പോയി നിസ്കരിച്ചതിന് ശേഷം വീട്ടിൽ എത്തിയപ്പോൾ ആണ് മോഷണവിവരം അറിയുന്നത്. വീടിന്‍റെ ഡോർ കുത്തിത്തുറന്നാണ് മോഷണം. വീടിന് സമീപത്തെ തന്നെ ഐശ്വര്യ ഗാർഡനിലും മോഷണശ്രമം നടന്നതായും പറയുന്നുണ്ട്.

പ്രദേശത്ത് കുറേ വീടുകൾ ഉണ്ടെങ്കിലും അടഞ്ഞുകിടക്കുന്ന വീടാണെന്നു മനസിലാക്കിയാണ് മോഷണത്തിന് പിറകിൽ എന്ന് സംശയമെന്നും ഇന്നലെ ഉച്ചയോടെ ആക്രിപെറുക്കുന്നവർ വീട്ടുപരിസരത്ത് എത്തിയിരുന്നതായും അവരാണ് പിറകില്ലെന്ന് സംശയമുണ്ട്.

ഏകദേശം മണിക്കൂറിലേറെ മോഷ്ടാവ് വീടിന് അകത്ത് ഉണ്ടായിരുന്നതായും ശേഷം മതിൽ ചാടി പുറത്ത് കിടക്കുന്നതും സിസിടിവിയിൽ നിന്നും കണ്ടെത്തിയതായും മകൻ സൽമാൻ അറിയിച്ചു. മോഷ്ടാവ് മുഖം മറച്ചതായും സിസിടിവിയിൽ വ്യക്തമാണ്. ഇന്ന് രാവിലെ തെളിവെടുപ്പിന് സ്ഥലത്തെത്തിയ പൊലിസ് നായ വീടിന് സമീപത്ത് നിന്നും 100 മീറ്റർ ദൂരം ഓടി.

തൃശൂരിൽ സ്വർണാഭരണ നിർമാണങ്ങൾക്ക് ആവശ്യമായ ടൂൾസ് വിൽക്കുന്ന സ്ഥാപനം നടത്തുന്നയാളാണ് ഹസൻ അലി. അതേസമയം ഗോൾഡ് കവറിംഗ് ആഭരണങ്ങൾ നീക്കി വച്ച് സ്വർണം മാത്രമാണ് മോഷ്ടാവ് കവർന്നിരിക്കുന്നത്. ഞായറാഴ്ച തന്നെ പ്രദേശത്തെ മറ്റൊരു വീട്ടിലും മോഷണ ശ്രമം നടന്നതായും പ്രദേശവാസികൾ പറയുന്നു.

കഴിഞ്ഞ ഓഗസ്റ്റിലും സെപ്റ്റംബറിലും പ്രദേശത്തെ അച്ചൻ തേവർശിവ ക്ഷേത്രത്തിൽ രണ്ടുതവണ മോഷണശ്രമം നടന്നതായും പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. തൃശൂരിൽ സ്വർണാഭരണ നിർമാണത്തിന് ആവശ്യമായ ടൂൾസ് വിൽക്കുന്ന സ്ഥാപനം നടത്തുന്നയാളാണ് ഹസൻ അലി.

Latest News

Corehub Up