Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KoottamUAE

Middle East and Gulf

വാർഷികാഘോഷം സം​ഘ​ടി​പ്പി​ച്ച് കൂ​ട്ടം യു​എ​ഇ

ഷാ​ർ​ജ: കാ​സ​ർ​ഗോ​ഡ് കു​ണ്ടം​കു​ഴി സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ യുഎഇ​യി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കൂ​ട്ടം യുഎ​ഇ​യു​ടെ പ​തി​ന​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ​വും ഓ​ണാ​ഘോ​ഷ​വും സംഘടിപ്പിച്ചു.

"അ​ധ്യാ​യം 15 സ്നേ​ഹോ​ത്സ​വം 2026' എ​ന്ന പേ​രി​ൽ ഷാ​ർ​ജ സെ​ൻ​ട്ര​ൽ മാ​ളി​ലെ ആ​ർകെഎം ക​ൺ​വൻ​ഷ​ൻ സെന്‍റ​റി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. രാ​വി​ലെ ആ​രം​ഭി​ച്ച ​പ​രി​പാ​ടി​ക​ൾ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൂ​ട്ടം യു​എഇ പ്ര​സി​ഡ​ന്‍റ് സ​ജി​ത്ത് അ​രീ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി വി​ജേ​ഷ് ബീം​ബു​ങ്കാ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ചെ​യ​ർ​മാ​ൻ വേ​ണു​ഗോ​പാ​ൽ പാ​ല​ക്കാ​ൽ സം​സാ​രി​ച്ചു. സ്കൂ​ളി​ലെ മു​ൻ അ​ധ്യാ​പ​ക​ൻ ത​മ്പാ​ൻ മാ​സ്റ്റ​ർ മി​യ​ങ്ങാ​നം, എ​ഴു​ത്തു​കാ​ര​ൻ ഷാ​ബു കി​ളി​ത്ത​ട്ടി​ൽ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.

ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ജോ​യിന്‍റ് ട്ര​ഷ​റ​ർ അ​നി​ലാ​ൽ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ വി. ​നാ​രാ​യ​ണ​ൻ നാ​യ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ കൃ​ഷ്ണ​കു​മാ​ർ ക​ക്കോ​ട്ട​മ, ചാ​രി​റ്റി ക​ൺ​വീ​ന​ർ രാ​ഘ​വ​ൻ ന​മ്പ്യാ​ർ, വ​നി​താ ക​ൺ​വീ​ന​ർ ബി​ന്ദു നാ​യ​ർ എ​ന്നി​വ​രും സം​സാ​രി​ച്ചു.

കൂ​ട്ട​ത്തി​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ഞ്ചാ​മ​ത്തെ സ്നേ​ഹ​വീ​ടി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വാ​ർ​ഷി​കാ​ഘോ​ഷ വേ​ദി​യി​ൽ ന​ട​ന്നു. കു​ണ്ടം​കു​ഴി സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​നി​യ്ക്കാണ് വീ​ട് ന​ൽ​കു​ന്ന​ത്.

മുൻ അ​ധ്യാ​പ​ക​നാ​യ ത​മ്പാ​ൻ മാ​സ്റ്റ​ർ മി​യ​ങ്ങാ​ന​ത്തെ ച​ട​ങ്ങി​ൽ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും യുഎഇ​യി​ലെ വ്യ​വ​സാ​യിയുമായ അ​ബൂ​ബ​ക്ക​ർ കു​റ്റി​ക്കോ​ലി​നെ​യും ആ​ദ​രി​ച്ചു.

തുടർന്ന് നിരവധി കലാപരിപാടികളും അരങ്ങേറി. ട്ര​ഷ​റ​ർ സു​ധീ​ഷ് കു​ണ്ടം​പാ​റ ച​ട​ങ്ങി​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ ഉ​മേ​ഷ് കു​ണ്ടം​പാ​റ ന​ന്ദി അ​റി​യി​ച്ചു.

Latest News

Corehub Up