വിയന്ന: യുവേഉഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ഓസ്ട്രിയയ്ക്ക് മിന്നും ജയം. ഞായറാഴ്ച നടന്ന ഗ്രൂപ്പ് ജി മത്സരത്തിൽ കൊസോവോയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ഓസ്ട്രിയയ്ക്ക് വേണ്ടി ഡേവിഡ് അഫെൻഗ്രബറും ജൂനിയർ അഡാമുവും കാർനി ചുക്ക്വ്യൂമെകെയും ആണ് ഗോളുകൾ നേടിയത്. എഡോൺ സെഗ്രോവയാണ് കൊസോവോയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഓസ്ട്രിയയ്ക്ക് ആറ് പോയിന്റായി. നിലവിൽ ഗ്രൂപ്പ് ജിയിൽ ഒന്നാം സ്ഥാനത്താണ് ഓസ്ട്രിയ.