ജയ്പൂർ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവെയ്പ്പ് നടത്തിയ കേസിൽ പ്രതികൾ പിടിയിൽ. രാജസ്ഥാനിലെ കോട്ട പൊലിസിന്റെ മിന്നൽ നീക്കത്തിനൊടുവിലാണ് മൂന്ന് പ്രതികളെയും ട്രെയിനിൽ വെച്ച് പിടികൂടിയത്. വിവരങ്ങൾ ലഭിച്ച് വെറും 15 മിനിറ്റിനുള്ളിലാണ് പൊലിസ് സംഘം പ്രതികളെ വലയിലാക്കിയത്.
കഴിഞ്ഞ ദിവസം മുംബൈയിലെ ജുഹുവിൽ വെച്ചാണ് ടൈഗർ ഷ്റോഫ് സഞ്ചരിച്ച കാറിന് നേരെ ബൈക്കിലെത്തിയ സംഘം വെടിയുതിർത്തത്. സംഭവത്തിൽ നടൻ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ഡ്രൈവർക്ക് പരിക്കേറ്റിരുന്നു. ലോറൻസ് ബിഷ്ണോയ് ഗാംഗുമായി ബന്ധമുള്ളവരാണ് പ്രതികളെന്നാണ് പ്രാഥമിക വിവരം.
ഹരിയാന സോനിപത് സ്വദേശിയായ 17 കാരൻ, ഹരിയാന സ്വദേശിയായ മറ്റൊരു യുവാവ്, ബിഹാർ ബെഗുസരായ് സ്വദേശിയായ റിതിക് കുമാർ എന്നിവരാണ് പിടിയിലായത്. ആക്രമണത്തിന് ശേഷം ബൈക്ക് ഉപേക്ഷിച്ച് ട്രെയിൻ മാർഗം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് കോട്ട പൊലിസ് ഇവരെ പിടികൂടിയത്.