Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kottiyam Police

കി​ട​പ്പ​റ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി അ​ശ്ലീ​ല സൈ​റ്റു​ക​ൾ​ക്ക് വി​റ്റ​കേ​സ്; പ്ര​തി പി​ടി​യി​ൽ

കൊ​ല്ലം: കി​ട​പ്പ​റ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി അ​ശ്ലീ​ല വെ​ബ്‌​സൈ​റ്റു​ക​ൾ​ക്ക് വി​റ്റെ​ന്ന പ​രാ​തി​യി​ൽ ഒ​ളി​വി​ൽ പോ​യ പ്ര​തി പി​ടി​യി​ൽ. ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ കൊ​ട്ടി​യം സ്വ​ദേ​ശി​യാ​യ ഭ​ർ​ത്താ​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നാ​ല് വ​യ​സു​ള്ള മ​ക​ളു​ടെ മു​ന്നി​ൽ​വെ​ച്ച് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്നും യു​വ​തി പ​രാ​തി​യി​ൽ ആ​രോ​പി​ച്ചു.

കു​ട്ടി പി​താ​വി​നെ​തി​രെ മൊ​ഴി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പ്ര​തി​ക്കെ​തി​രെ പോ​ക്സോ വ​കു​പ്പും ചു​മ​ത്തി. വി​ദേ​ശ​ത്ത് താ​മ​സി​ച്ചി​രു​ന്ന ദ​മ്പ​തി​ക​ൾ ക​ഴി​ഞ്ഞ 14നാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. വി​ദേ​ശ​ത്തു​വെ​ച്ച് സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി അ​ശ്ലീ​ല വെ​ബ്‌​സൈ​റ്റു​ക​ൾ​ക്ക് വി​റ്റ​താ​യും ഇ​തി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ത​ന്നെ മ​ർ​ദി​ച്ച​താ​യും യു​വ​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

വ​ർ​ഷ​ങ്ങ​ളാ​യി യു​കെ​യി​ലാ​യി​രു​ന്നു ഇ​രു​വ​രും താ​മ​സി​ച്ചി​രു​ന്ന​ത്. നാ​ട്ടി​ലെ​ത്തി​യ ശേ​ഷം പ്ര​തി​യെ കൗ​ൺ​സ​ലി​ങ്ങി​ന് വി​ധേ​യ​നാ​ക്കി​യ​താ​യും യു​വ​തി പ​റ​ഞ്ഞു. പ​ത്തു​വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. ഭ​ർ​ത്താ​വ് അ​ശ്ലീ​ല വീ​ഡി​യോ​ക​ൾ​ക്ക് അ​ടി​മ​യാ​യി​രു​ന്നു​വെ​ന്നും നി​ര​ന്ത​രം കി​ട​പ്പ​റ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യി​രു​ന്നു​വെ​ന്നും യു​വ​തി ആ​രോ​പി​ച്ചു.

കു​ളി​മു​റി​യി​ൽ ഒ​ളി​കാ​മ​റ സ്ഥാ​പി​ച്ചി​രു​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​ക​ർ​ത്തി​യ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ അ​ശ്ലീ​ല വെ​ബ്‌​സൈ​റ്റു​ക​ൾ​ക്ക് വി​റ്റ് പ​ണം സ​മ്പാ​ദി​ച്ചെ​ന്നും മ​റ്റു പു​രു​ഷ​ന്മാ​രു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടാ​ൻ ത​ന്നെ നി​ർ​ബ​ന്ധി​ച്ചെ​ന്നും യു​വ​തി മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കൊ​ട്ടി​യം പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Latest News

Corehub Up