Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kottuly Wetlands

കോട്ടൂളി തണ്ണീര്‍ത്തട സംരക്ഷണ നടപടികള്‍ വേഗത്തിലാക്കാന്‍ ഉത്തരവ്

കൊ​​​ച്ചി: അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള കോ​​​ഴി​​​ക്കോ​​​ട്ടെ കോ​​​ട്ടൂ​​​ളി ത​​​ണ്ണീ​​​ര്‍ത്ത​​​ട​​​ത്തെ റാം​​​സ​​​ര്‍ സൈ​​​റ്റാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ന്‍ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

പ​​​രി​​​സ്ഥി​​​തി സ​​​ന്തു​​​ല​​​നാ​​​വ​​​സ്ഥ നി​​​ല​​​നി​​​ര്‍ത്താ​​​ന്‍ ഈ ​​​പ്ര​​​ദേ​​​ശം സം​​​ര​​​ക്ഷി​​​ക്കേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നു​​​ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം.​​​ശ്യാം​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ള്‍പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി. സ​​​രോ​​​വ​​​രം പ്ര​​​കൃ​​​തി​​​സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി​​​യ​​​ട​​​ക്കം ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​ക​​​ളാ​​​ണ് കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

കോ​​​ട്ടൂ​​​ളി ത​​​ണ്ണീ​​​ര്‍ത്ത​​​ട​​​ത്തെ റാം​​​സ​​​ര്‍ സൈ​​​റ്റാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ മൂ​​​ന്നു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ പൂ​​​ര്‍ത്തി​​​യാ​​​ക്ക​​​ണം. സം​​​സ്ഥാ​​​ന​​​സ​​​ര്‍ക്കാ​​​രും കേ​​​ന്ദ്ര പ​​​രി​​​സ്ഥി​​​തി​​​മ​​​ന്ത്രാ​​​ല​​​യ​​​വും ഇ​​​തി​​​നാ​​​ല്‍ ഏ​​​കോ​​​പി​​​ത​​​മാ​​​യി പ്ര​​​വ​​​ര്‍ത്തി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു. ഇ​​​തി​​​നു​​​ള്ള പ്ര​​​ക്രി​​​യ ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

2025 ഒ​​​ക്ടോ​​​ബ​​​ര്‍ എ​​​ട്ടി​​​നു ന​​​ട​​​ന്ന സ്റ്റേ​​​റ്റ് വെ​​​റ്റ്‌​​​ലാ​​​ന്‍ഡ് അ​​​ഥോ​​​റി​​​റ്റി യോ​​​ഗം ഇ​​​തി​​​നാ​​​യു​​​ള്ള വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണ​​​ത്തി​​​ന് അം​​​ഗീ​​​കാ​​​രം ന​​​ല്‍കി​​​യി​​​രു​​​ന്നു. ത​​​ണ്ണീ​​​ര്‍ത്ത​​​ട സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മം ബാ​​​ധ​​​ക​​​മാ​​​യ ഈ ​​​പ്ര​​​ദേ​​​ശ​​​ത്ത് പു​​​തി​​​യ നി​​​ര്‍മാ​​​ണ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളൊ​​​ന്നും പാ​​​ടി​​​ല്ലെ​​​ന്ന് കോ​​​ട​​​തി ക​​​ര്‍ശ​​​ന​​​ നി​​​ര്‍ദേ​​​ശം ന​​​ല്‍കി.

Latest News

Corehub Up